വ്യക്തിയോട് വാചിക ചോദ്യങ്ങൾ ചോദിച്ച് അയാളുടെ വ്യവഹാരത്തെ പഠന വിധേയമാക്കുന്ന രീതിക്ക് പറയുന്ന പേരെന്താണ് ?
Aനിരീക്ഷണരീതി
Bഅഭിമുഖം
Cപരീക്ഷണരീതി
Dഏകവ്യക്തി പഠനം
Answer:
B. അഭിമുഖം
Read Explanation:
അഭിമുഖം (Interview)
വിദ്യാർത്ഥിയോടോ, അധ്യാപകനോടോ, രക്ഷിതാവിനോടോ മുഖാമുഖം സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് അഭിമുഖം.
വ്യക്തിയോട് വാചിക ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് ആ വ്യക്തി നൽകുന്ന പ്രതികരണങ്ങളെ വിലയിരുത്തി അയാളുടെ വ്യവഹാരത്തെ പഠന വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് അഭിമുഖം.
ഇൻ്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ഭാവഹാവാദികളിൽ ( ഭാവം, വികാരം, വ്യക്തിപരമായ അനുഭവങ്ങൾ ) നിന്നും കാര്യങ്ങൾ ഗ്രഹിച്ചെടുക്കുമ്പോൾ അത് Non-Verbal Interview ആണ്.