വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?
Aപന്തലാസ
Bതെഥിസ്
Cനൈൽ
Dടൈഗ്രിസ്
Answer:
B. തെഥിസ്
Read Explanation:
വൻകരവിസ്‌ഥാപന സിദ്ധാന്തം
- 1912 ൽ ആൽഫ്രഡ് വെഗ്നർ (Alfred Wegner) എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ വൻകരവിസ്‌ഥാപന സിദ്ധാന്തം അവതരിപ്പിച്ചു.
- ഇത് പ്രകാരം ഇന്ന് കാണുന്ന ഏഴു വൻകരകൾ ഒരു മാതൃഭൂഖണ്ഡമായ പാൻജിയയിൽ നിന്നു വിഭജിച്ചതാണെന്നു അദ്ദേഹം വാദിച്ചു.
- പാൻജിയയെ ചുറ്റിയുണ്ടായിരുന്ന അതിവിശാലമായ സമുദ്രമായിരുന്നു പന്തലാസ.
- വൻകര വിസ്ഥാപന സിദ്ധാന്ത പ്രകാരം, കടൽത്തറയെ ഉൾക്കൊള്ളുന്ന സിമ (SIMA) മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിയാൽ (SIAL) മണ്ഡലം ഒഴുകി നീങ്ങുന്നു.
- ഇങ്ങനെയാണ് ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് ഇന്ന് കാണുന്ന ഏഴു വൻകരകൾ രൂപം കൊണ്ടെതെന്നു അദ്ദേഹം വാദിച്ചു.
പാൻജിയ:
- വൻകരവിസ്‌ഥാപന സിദ്ധാന്തം പ്രകാരം ആദ്യമയി നിലനിന്നിരുന്ന മാതൃഭൂഖണ്ഡത്തെ, പാൻജിയ എന്ന് വിളിക്കുന്നു.
- പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന അതി വിസ്തൃതവും, അഗാധവുമായ സമുദ്രമാണ് പന്തലാസ.
- പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളാണ്:
- ലൗറേഷ്യ (North)
- ഗോൻഡ്വാനാ ലാൻഡ് (South).
- ലൗറേഷ്യയെയും, ഗോൻഡ്വാനാലാൻഡ്നെയും വേർതിരിച്ചിരുന്ന സമുദ്രമാണ് തെഥിസ്
- ലൗറേഷ്യ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ :
- യുറേഷ്യ
- വടക്കേ അമേരിക്ക
- ഗോൻഡ്വാനാ ലാൻഡ് വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ
- തെക്കേ അമേരിക്ക
- ഓസ്ട്രേലിയ
- ആഫ്രിക്ക
- അന്റാർട്ടിക്ക
- ഇന്ത്യൻ ഉപഭൂഖണ്ഡം