App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പ്രസ്താവന ഏത് ?

Aബങ്കിം ചന്ദ്ര ചാറ്റർജി മറാത്തി ഭാഷയിൽ രചിച്ച ദേശഭക്തിഗാനമാണ് വന്ദേമാതരം

Bശങ്കരാഭരണം രാഗത്തിലാണ് വന്ദേമാതം ചിട്ടപ്പെടുത്തിയിരിക്കുന്നത്

Cജദുനാഥ് ഭട്ടാചാര്യയാണ് വന്ദേമാതരത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്

Dബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദുർഗേശനന്ദിനി എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്

Answer:

C. ജദുനാഥ് ഭട്ടാചാര്യയാണ് വന്ദേമാതരത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്

Read Explanation:

വന്ദേമാതരം

  • ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം.
  • 1870 കളിൽ എഴുതപ്പെട്ട ഈ കവിത ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നാണ് എടുത്തിട്ടുള്ളത്.
  •  സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
  • ജദുനാഥ് ഭട്ടാചാര്യയാണ് വന്ദേമാതരത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
  • 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് വന്ദേമാതരം ശ്രദ്ധയാകർഷിക്കുന്നത്

Related Questions:

'പോവര്‍ട്ടി ആന്‍റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം രചിച്ചതാര് ?
'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?
നമ്മുടെ ദേശീയഗീതമായ വന്ദേമാതരം' എടുത്തത് ഏതുകൃതിയിൽ നിന്ന് ?
The constitution of India : Cornerstone of a Nation was written by :
ദി എവൊല്യൂഷൻ ഓഫ് ഇന്ത്യ ആരുടെ കൃതിയാണ്?