App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥമായ മൈക്രോഗ്രാഫിയ രചിച്ചത് ഇവരിൽ ആരാണ് ?

Aറോബർട്ട് ബ്രൗൺ

Bറോബർട്ട് ഹുക്ക്

Cതിയൊഡോർ ഷ്വാൻ

Dഗ്രിഗർ മെൻഡൽ

Answer:

B. റോബർട്ട് ഹുക്ക്

Read Explanation:

വിവിധ ലെൻസുകളിലൂടെ ഹുക്ക് നടത്തിയ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ലെൻസുകളുടെ സഹായത്തോടെ കണ്ടെത്തിയ ഷഡ്പദങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ ഈ പുസ്തകത്തിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണ് മൈക്രോഗ്രാഫിയ. 1665 ലാണ് റോയൽ സൊസൈറ്റി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കോശങ്ങളെക്കുറിച്ച് Cell എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ ഗ്രന്ഥത്തിലാണ്.


Related Questions:

സസ്യങ്ങളിൽ അണുബാധമൂലം പ്രതിരോധത്തിനായി ഉല്പാദിപ്പിക്കപ്പെടുന്ന ഘടകങ്ങളാണ്?
Who is the ' Father of Immunology ' ?

പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.


2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.


3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.


4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.

സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്" കണ്ടുപിടിച്ചതാര് ?
Double fertilisation, a unique feature angiosperms was first observed by: