App Logo

No.1 PSC Learning App

1M+ Downloads
ശിശു ഒരു പുസ്തകമാണ്, അധ്യാപകൻ അതിലെ ഓരോ പേജും പഠിക്കേണ്ടതാണ് .ഇപ്രകാരം പറഞ്ഞതാര് ?

Aപ്ലേറ്റോ

Bഇന്ദിരാഗാന്ധി

Cമോണ്ടിസോറി

Dറൂസോ

Answer:

D. റൂസോ

Read Explanation:

ജീൻ ജാക്വസ് റൂസ്സോ (Jean Jacques Rousseau) (1712-1778)

  • വിദ്യാഭ്യാസ വീക്ഷണങ്ങളും, വിദ്യാഭ്യാസത്തിന്റെ പരിമിതികളെയും ദോഷങ്ങളെയും അവതരിപ്പി ക്കുന്ന റൂസ്സോയുടെ കൃതി - എമിലി (1769)

 

  • റൂസ്സോയുടെ അഭിപ്രായത്തിൽ ശിശുവിന്റെ ആദ്യത്തെ അദ്ധ്യാപകർ - അമ്മയും പ്രകൃതിയും 

 

  • കുഞ്ഞുങ്ങളെ സംസാരിക്കാൻ ശീലിപ്പിക്കേണ്ട ഭാഷ - മാതൃഭാഷ
  • റൂസ്സോയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ വികസനത്തെ നാലു ഘട്ടങ്ങളായി വിഭജിക്കുന്നു :-
    1. ശൈശവം - ജനനം മുതൽ 5 വയസ്സുവരെ
    2. ബാല്യം - 5 മുതൽ 12 വയസ്സു വരെ
    3. കൗമാരം - 12 മുതൽ 15 വയസ്സു വരെ
    4. യൗവ്വനം - 15 മുതൽ 25 വയസ്സു വരെ

 

  • റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് ചരിത്രം, ഭാഷ എന്നീ വിഷയങ്ങൾ ആവശ്യമില്ലാത്ത കാലഘട്ടം - ബാല്യകാലഘട്ടം

 

  • പ്രകൃതി ശാസ്ത്രങ്ങളിലുള്ള പരിശീലനവും തൊഴിൽ പരിശീലനവും നൽകാൻ അനുയോജ്യമായ സമയമായി റൂസ്സോ അഭിപ്രായപ്പെടുന്ന കാലഘട്ടം - കൗമാരം

 

  • റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് അധ്യാപകനെ ആവശ്യമാവുന്ന കാലഘട്ടം - കൗമാരം 

Related Questions:

ഒരു രാഷ്ട്രത്തിൻറെ മഹത്വവും സാമൂഹികപുരോഗതിയും അതിൻറെ മൃഗങ്ങളോട് പെരുമാറുന്ന രീതി കൊണ്ട് മനസ്സിലാക്കാവുന്നതാണ് എന്ന് അഭിപ്രായപ്പെട്ടതാര്?
താഴെപ്പറയുന്നവയിൽ സ്കിന്നറുടെ മനശാസ്ത്ര മേഖലയിലെ സംഭാവനകൾ ഏവ ?
പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ട് അദ്ധ്യാത്മിക ചിന്തകരെ കണ്ടത് ആര് ?
ഒരു നല്ല ലൈബ്രറിയെ പോലെ പ്രായോഗികമായ മറ്റൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?
ബോധനോദേശങ്ങളുടെ വർഗ്ഗവിവരണ പട്ടികയിൽ മനഃ ശ്ചാലക മേഖലയിലെ പഠനതലങ്ങളെയും പഠനനേട്ടങ്ങളെയും തരം തിരിച്ചത് ആര്?