App Logo

No.1 PSC Learning App

1M+ Downloads
'ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും' - ഇത് ശിശു വികാരങ്ങളിൽ ഏത് സവിശേഷതയുടെ പ്രത്യേകതയാണ് ?

Aക്ഷണികത

Bആവൃത്തി

Cവൈകാരിക ദൃശ്യത

Dചഞ്ചലത

Answer:

D. ചഞ്ചലത

Read Explanation:

ശിശു വികാരങ്ങളുടെ സവിശേഷതകൾ

ക്ഷണികത

  • ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം. 

തീവ്രത

  • ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും.

ചഞ്ചലത (സ്ഥാനാന്തരണം)

  • ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.

വൈകാരിക ദൃശ്യത

  • ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്. 

ആവൃത്തി

  • ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു.
  • ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു.
  • പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു.

ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും.


Related Questions:

നിരാശാജനകമായ മാനസികാവസ്ഥയിൽ ബസിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തിയെ അറിയാതെ പുറകിൽ നിന്നൊരാൾ തള്ളിയാൽ പോലും ആ വ്യക്തിയുടെ നിരാശ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഏത് നിരാശ തരമാണ് വ്യക്തമാക്കുന്നത്.
മരണമോ അതിഭീകരമായ അനുഭവങ്ങളോ ഏതു നിമിഷവും വന്നുചേരുമെന്ന വ്യാകുലതയിലുള്ളവർ ഏതുതരം വൈകാരിക രോഗമാണ് പ്രകടിപ്പിക്കുന്നത് ?
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത് അധ്യാപികയുടെ പാട്ട് കേട്ട് കരച്ചിൽ പെട്ടന്ന് നിർത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശിശുവികാസങ്ങളുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത് ?
ചാലകശേഷി വികസനത്തിൽ ചലനക്ഷമത, ശിരസിൽ നിന്നും പാദത്തിലേയ്ക്ക് എന്ന ദിശാ പ്രവണത കാണിക്കുന്നു. ഈ വികസന പ്രവണത യാണ് :
ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ ആ സമയത്ത് നമുക്കുണ്ടാകുന്നതാണ് :