App Logo

No.1 PSC Learning App

1M+ Downloads
ശൈശവ ഘട്ടത്തിൽ കുട്ടികൾ കരയുമ്പോൾ ശരീരം മുഴുവൻ ആ പ്രക്രിയയിൽ പങ്കുചേരുന്നു. അവർ വളരുന്നതനുസരിച്ച് കരച്ചിൽ അവയവങ്ങളിൽ മാത്രമൊതുങ്ങുന്നു. ഏത് വികസന സിദ്ധാന്തമാണ് ഇവിടെ പ്രകടമാകുന്നത് ?

Aവികസനം പ്രവചനീയമാണ്

Bവികസനം സാമാന്യത്തിൽ നിന്നുo വിശേഷത്തിലേക്ക് കടക്കുന്നു

Cവികസനം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്

Dവികസനത്തിൻറെ ഗതിയിൽ വ്യക്തി വ്യത്യാസങ്ങളുണ്ട്

Answer:

B. വികസനം സാമാന്യത്തിൽ നിന്നുo വിശേഷത്തിലേക്ക് കടക്കുന്നു

Read Explanation:

വികസനം സാമാന്യത്തിൽ നിന്നുo വിശേഷത്തിലേക്ക് കടക്കുന്നു. / വികാസം സ്ഥൂലത്തിൽ നിന്ന് ആരംഭിച്ച് സൂക്ഷ്മത്തിലേക്ക് കടക്കുന്നു. (Devolopment proceeds from general to specific)

  • നവജാതശിശുവിന് സൂക്ഷ്മ പേശികൾ ചലിപ്പിക്കാൻ പ്രയാസമാണ്.
  • അവയവങ്ങൾ തുല്യമായാണ് ചലിപ്പിക്കുന്നത്.
  • ഒരു ശിശു അകലെയുള്ള കളിപ്പാട്ടം എടുക്കുന്നത് ശരീരം മുഴുവൻ കളിപ്പാട്ടത്തിനടുത്ത് എത്തിച്ചശേഷം കൈയും ശരീരവും ചേർത്താണ്.
  • 2 വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ച് കൊണ്ടല്ല, മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്.

Related Questions:

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?

ചേരുംപടി ചേർക്കുക : 

  ഘട്ടം   പ്രായം
1 മൂർത്ത മനോവ്യാപാര ഘട്ടം A രണ്ടു വയസ്സുവരെ
2 ഔപചാരിക മനോവ്യാപാരം ഘട്ടം B രണ്ടു മുതൽ ഏഴു വയസ്സുവരെ
3 ഇന്ദ്രിയ-ചാലക ഘട്ടം C ഏഴുമുതൽ 11 വയസ്സുവരെ
4 പ്രാഗ്മനോവ്യാപാര ഘട്ടം D പതിനൊന്നു വയസ്സു മുതൽ
വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
ചുവടെ തന്നിരിക്കുന്നവയിൽ വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
Which of the following is NOT a type of human development?