App Logo

No.1 PSC Learning App

1M+ Downloads
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?

Aഇ ഒ എസ് - 07

Bആസാദിസാറ്റ് - 2

Cജാനസ് – 1

Dകാർട്ടോസാറ്റ് - 3

Answer:

B. ആസാദിസാറ്റ് - 2

Read Explanation:

2023 ഫെബ്രുവരി 10 ന് ഇത് വിജയകരമായി വിക്ഷേപിച്ചു . ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ചാണ് ഇത് സൃഷ്ടിച്ചത്. ഈ വർഷത്തെ UN Theme "Women in Space" എന്നതിനാൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 ഓളം പെൺകുട്ടികൾ ആസാദിസാറ്റ്-2 നിർമ്മിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിച്ചു.


Related Questions:

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ തുമ്പ ഏത് ജില്ലയിലാണ്?
നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ പേര് എന്ത്?
ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
"ചന്ദ്രയാൻ 3' ൻ്റെ പ്രോജക്ട് ഡയറക്ടർ ആര് ?