App Logo

No.1 PSC Learning App

1M+ Downloads
ഷാജി, ഷാൻ ഇവർ കയ്യിലുള്ള തുക 4 : 5 എന്ന അംശബന്ധത്തിൽ വീതിച്ചു. എന്നാൽ ഈ തുക 4:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന് 640 രൂപ കുറവാണ് കിട്ടുന്നത്. എങ്കിൽ ഇവരുടെ കയ്യിലുള്ള തുക എത്ര?

A5680

B4400

C5040

D5400

Answer:

C. 5040

Read Explanation:

      ഷാജിയുടെയും ഷാനിന്റെയും കൈവശമുള്ള തുക x എന്ന് കരുതിയാൽ,

4:5 എന്ന അംശബന്ധത്തിൽ വീതിച്ചെടുക്കുമ്പോൾ,

  • ഷാജിക്ക് = 4/9x (അതായത്, ആകെയുള്ള 9 ഭാഗങ്ങളിൽ 4 ഷാജിക്ക്)
  • ഷാനിന് = 5/9x (അതായത്, ആകെയുള്ള 9 ഭാഗങ്ങളിൽ 5 ഷാനിന്)

 

എന്നാൽ, 4:3 എന്ന അംശബന്ധത്തിൽ വീതിച്ചെടുക്കുമ്പോൾ,

  • ഷാജിക്ക് = 4/7x (അതായത്, ആകെയുള്ള 7 ഭാഗങ്ങളിൽ 4 ഷാജിക്ക്)
  • ഷാനിന് = 3/7x (അതായത്, ആകെയുള്ള 7 ഭാഗങ്ങളിൽ 3 ഷാനിന്)

   ചോദ്യത്തിൽ നൽകിയിരിക്കുന്നത്, 4:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന്, 4:5 എന്ന അംശബന്ധത്തിൽ ഭാഗിച്ചതിനെക്കാൾ 640 രൂപ കുറവാണ് കിട്ടുന്നത് എന്നാണ്.

അതായത്,

5/9x - 3/7x = 640

(5/9 – 3/7)x = 640


Related Questions:

രാഹുലും രാമനും യഥാക്രമം 9,000 രൂപയും 6,000 രൂപയും നിക്ഷേപിച്ചാണ് ബിസിനസ് ആരംഭിച്ചത്. 4 മാസത്തിന് ശേഷം രാഹുൽ ബിസിനസ് ഉപേക്ഷിച്ചു, 15,000 രൂപ നിക്ഷേപിച്ച് മോഹൻ ബിസിനസിൽ ചേർന്നു. വർഷാവസാനം 57,000 രൂപ ലാഭമുണ്ടായി. ലാഭത്തിൽ മോഹന്റെ വിഹിതം എത്രയായിരിക്കും?
ഒരു തൊഴിൽ സ്ഥാപനത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ ഇപ്പോഴത്തെ അംശബന്ധം എത്ര ?
A bag contains 50p, 25p and 10p coins in the ratio of 5 : 3 : 2, amounting to Rs. 276. Find the number of coins of each type respectively.
രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 4 : 5 ആണ് ആ ക്ലാസ്സിലെ പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം എത്ര ?