Challenger App

No.1 PSC Learning App

1M+ Downloads
സംഘടിത ,അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് 2020 ൽ രൂപീകരിച്ച നിയമം ?

Aസാമൂഹിക സുരക്ഷാ കോഡ്

Bഅസംഘടിത തൊഴിലാളികളുടെ സാമൂഹികസുരക്ഷാ കോഡ്

Cസാമൂഹികസേവന കോഡ്

Dതൊഴിൽസേവന കോഡ്

Answer:

A. സാമൂഹിക സുരക്ഷാ കോഡ്

Read Explanation:

സാമൂഹിക സുരക്ഷാ കോഡ് 2020 [THE CODE ON SOCIAL SECURITY 2020] 1. സംഘടിത ,അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് 2020 ൽ രൂപീകരിച്ച നിയമം ആണ് സാമൂഹിക സുരക്ഷാ കോഡ് 2020 2. സ്വയംതൊഴിൽ ഏർപ്പെടുന്നവർ,വീട്ടുജോലിക്കാർ , ദിവസവേതനക്കാർ ,അതിഥി തൊഴിലാളികൾ , ഗിഗ് -പ്ലാറ്റ്‌ഫോം തൊഴിലാളികൾ തുടങ്ങിയവരെല്ലാം ഈ നിയമത്തിനു അർഹരാണ് 3. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ , അപകട ഇൻഷുറൻസ് , പ്രസവാനുകൂല്യങ്ങൾ, സൗജന്യ ചികിത്സ ആനുകൂല്യങ്ങൾ വാർദ്ധക്യകാല സംരക്ഷണം എന്നിവ ഇ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു . 4. ഇത്തരം നിയമങ്ങൾക്കു പുറമെ തൊഴിലാളികളുടെ കഴിവുകൾ മെച്ചപ്പെടുത്തുക,അവർക്കു വായ്‌പകൾ ലഭ്യമാക്കുക ,തൊഴിൽ നിയമങ്ങൾ കൂടുതൽ അയവുള്ളതാക്കുക തുടങ്ങിയ മറ്റു നടപടി ക്രമങ്ങളും അസംഘടിത മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ നടപടികൾ വരുന്നു .


Related Questions:

ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായിവരുന്ന ചെലവിനെ എന്തു പറയുന്നു?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ രാജ്യത്തിന്റെ സാമ്പത്തിക അതിർത്തിയിൽ പെടാത്തത് ഏത് ?

  1. വ്യോമാതിർത്തി, ജലാതിർത്തി
  2. മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തിൻറെ എംബസികൾ ഹൈകമ്മിഷനുകൾ
  3. സംസ്ഥാനാതിർത്തികൾ
  4. കസ്റ്റംസ് നിയന്ത്രണത്തിന് കീഴിലുള്ള ഓഫ്‌ഷോർ സംരംഭങ്ങൾ നടത്തുന്ന ഫ്രീ സോണുകൾ

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പ്രാധാന്യത്തിൽ പെടാത്തത് ഏത് ?

    1. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മനസിലാക്കുന്നതിന്
    2. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്
    3. വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്
    4. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നതിന്

      ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്

      1. ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച
      2. വിനോദസഞ്ചാര മേഖലയുടെ വളർച്ച
      3. കാർഷികമേഖല വളർച്ച
      4. അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച
        ഒരു രാജ്യത്തിന് വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു വർഷത്തെ ആകെ വരുമാനത്തെ ആ രാജ്യത്തിന്റെ __________എന്ന് പറയുന്നു