App Logo

No.1 PSC Learning App

1M+ Downloads
സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?

Aവികാസം ക്രമീകൃതമാണ്

Bവികാസം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ്

Cവികാസം പ്രവചനീയമാണ്

Dവികസനത്തിൽ ചില നിർണായക ഘട്ടങ്ങളുണ്ട്

Answer:

B. വികാസം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ്

Read Explanation:

വികാസം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ് :-

  • വികാസ തത്ത്വങ്ങളിൽ പ്രധാനപ്പെട്ട വികാസ തത്വമാണ് വികസനം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ് എന്നത്.
  • ആദ്യമാദ്യം ഉണ്ടാകുന്ന വികാസങ്ങൾ ഒന്നുചേർന്നു സഞ്ചിത രൂപം ആകുന്നത് കൊണ്ടാണ് തുടർന്നുള്ള വികസനം സാധ്യമാകുന്നത്.
  • ഉദാ:- ഒരു ശിശു കേൾക്കുന്നു , കാണുന്നു , സ്പർശിക്കുന്നു ഇതെല്ലാം ഒന്നു ചേർന്നുണ്ടാകുന്ന സംവേദനമാണ് പ്രത്യക്ഷണത്തിന് സഹായിക്കുന്നത്. 
  • ഈ പ്രത്യക്ഷണം ആണ് ശിശുവിനെ സംപ്രത്യക്ഷണത്തിനും  അന്തർ ദൃഷ്ടിയിലേക്കും പ്രശ്നപരിഹരണത്തിനും സഹായിക്കുന്നത്.

Related Questions:

മനഃശാസ്ത്രത്തിൽ ദേഷ്യം, ശല്യം എന്നിവയുമായി ബന്ധപ്പെട്ട എതിർപ്പുകളോടുള്ള ഒരു സാധാരണ വൈകാരിക പ്രതികരണമാണ് ?
വിഗോട്സ്കിയുടെ അഭിപ്രായത്തിൽ മനുഷ്യനിലുള്ള രണ്ടു തരം വികാസങ്ങൾ ഏതൊക്കെയാണ് ?
രണ്ടോ മൂന്നോ കുട്ടികൾ തമ്മിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന വികാസം ?
കുട്ടികളിൽ ചാലക വികാസത്തിന് ഏറ്റവും അനുയോജ്യമായത് ?
കുട്ടികൾ ആദ്യവാക്യങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഭാഷ വികസന ഘട്ടം ആരംഭിക്കുന്നത് ?