App Logo

No.1 PSC Learning App

1M+ Downloads
'സംസാരമോക്ഷത്തിൽ കാരണമായതോ വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ എന്നതു തന്നെ വരുത്തി നിന്നിടുവാ നിന്നിതു തന്നെ ഞാൻ നിർമ്മിക്കുന്നു.' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aരാമായണംഗാഥ

Bഭാഗവതംഗാഥ

Cകൃഷ്ണഗാഥ

Dഭാരതഗാഥ

Answer:

C. കൃഷ്ണഗാഥ

Read Explanation:

കൃഷ്ണഗാഥ

  • ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായ പ്രഥമഗണനീയമായ കൃതി.

  • ചെറുശ്ശേരിയാണ് ഗ്രന്ഥകർത്താവ്.

  • കൃഷ്ണപ്പാട്ട്, ചെറുശ്ശേരി എന്നീ പേരുകളിലും അറിയപ്പെടുന്നു.

  • ഉത്തരകേരളത്തിൽ വടകര ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ കർത്താവ് എന്നാണ് മലയാള ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്.

  • കൃഷ്ണഗാഥയുടെ കർത്താവ് പുനം നമ്പൂതിരിയാണെന്ന് മറ്റൊരഭിപ്രായവും ഉണ്ട്


Related Questions:

ഉൾക്കടമായ ശൃംഗാര പ്രതിപാദനം കൊണ്ട് കൃഷ്ണഗാഥയിൽ ചുരുക്കം ചില ഭാഗങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് അല്പം ചാടി വെളിക്കു പോയിട്ടുണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?