App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

Aഅറ്റോർണി ജനറൽ

Bഗവർണർ

Cമുഖ്യമന്ത്രി

Dഅഡ്വക്കേറ്റ് ജനറൽ

Answer:

D. അഡ്വക്കേറ്റ് ജനറൽ

Read Explanation:

ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണറാണ്. ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തി ആയിരിക്കണം.


Related Questions:

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം എത്ര?
ഹൈവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേരള വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം?
വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?

കേരള സർക്കാരിന്റെ 2021 ലെ ഭരണപരിഷ്കാര കമ്മീഷന്റെ 11-ാം റിപ്പോർട്ടിൽ പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

1. ഐ. ടി. വകുപ്പ് നൽകുന്ന ഇ-സേവനങ്ങളുടെ പ്രോസസ്സ് കാര്യക്ഷമത പരിശോധിക്കുകയാണ്  ഇ-ഗവേണൻസിന്റെ ലക്ഷ്യം.

2.1999-ൽ കേരള സ്റ്റേറ്റ് ഐ. ടി. മിഷനും ഇൻഫർമേഷൻ കേരള മിഷനും സ്ഥാപിച്ചതോടെ ഇ-ഗവേണൻസിന്റെ യുഗം കേരളത്തിൽ ആരംഭിച്ചു.

3. ഇ-ഗവേണൻസിലും ഐ.സി.ടി.യിലും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നോഡൽ ഡിപ്പാർട്ട്മെന്റാണ് ഇലക്ട്രോണിക്സ് & ഐ. ടി. വകുപ്പ്

കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനമായ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സ്ഥാപിതമായ വർഷം?