Challenger App

No.1 PSC Learning App

1M+ Downloads

സന്താള്‍ ഗോത്രവിഭാഗം ബ്രിടീഷുകാർക്കെതിരെ കലാപം നയിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു ?

1.ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വനനിയമങ്ങള്‍ ഗോത്രജനതയുടെ ജീവിതം ദുരിതപൂ൪ണമാക്കി.

2.ബ്രിട്ടീഷുകാരുടെ വനവിഭവ ചൂഷണം.

3.ഗോത്രജനത ശേഖരിച്ചിരുന്ന വിഭവങ്ങള്‍ക്കുമേല്‍ ചുമത്തിയ വന്‍ നികുതി

 

 

A1 മാത്രം.

B2,3 മാത്രം.

C1,2 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Read Explanation:

സന്താള്‍ കലാപം 

  • 1855-മുതൽ 1856-വരെയുള്ള സാന്താൾ വിപ്ലവം ബ്രിട്ടീഷ്‌ അധിനിവേശത്തിന് എതിരെയുള്ള ഗോത്ര കലാപങ്ങളിൽ വച്ച് ഏറ്റവും വലുതും പ്രാധാന്യമുള്ളതുമാണ്
  • ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ്‌മഹൽ കുന്നുകളുടെ താഴ്വ‌രയിൽ ജീവിച്ചുവന്ന ഗോത്രജനതയായിരുന്നു സന്താൾമാർ
  • വനവിഭവങ്ങൾ ശേഖരിച്ചും കൃഷിചെയ്‌തും പ്രകൃതിയോട് ഇണങ്ങി ജീവിച്ചുപോന്നവരായിരുന്നു ഇവർ.
  • ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടതോടെ സന്താൾ ജനതയുടെ ജീവിതത്തിന്റെ താളം നഷ്‌ടമായി.
  • ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വനനിയമങ്ങള്‍ ഗോത്രജനതയുടെ ജീവിതം ദുരിതപൂ൪ണമാക്കി.

  • ബ്രിട്ടീഷുകാരുടെ വനവിഭവ ചൂഷണമായിരുന്നു അവർക്ക് നേരിടേണ്ടി വന്ന മറ്റൊരു വെല്ലുവിളി .
  • ഇതിന് പുറമെ  ഗോത്രജനത ശേഖരിച്ചിരുന്ന വിഭവങ്ങള്‍ക്കുമേല്‍ ബ്രിട്ടീഷ്കാർ വന്‍ നികുതി ചുമത്തി
  • സെമീന്ദാർമാരും കൊള്ളപ്പലിശക്കാരും അവരുടെ ഭൂമി കൈയടക്കുകയും ചെയ്തു .
  • റെയിൽവേ നിർമാണത്തിനുവേണ്ടി സന്താൾ ജനതയെ അടിമകളെപ്പോലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ജോലി ചെയ്യിച്ചു.
  • ജീവിതം ഗതി മുട്ടിയ സന്താൾ ജനത നേതാക്കന്മാരായ സിദ്ദുവിൻ്റെയും കാനുവിൻ്റെയും നേതൃത്വത്തിൽ ആയുധമെടുത്തു.
  • രാജ്‌മഹൽ കുന്നുകൾ ബ്രിട്ടീഷ് ചൂഷകർക്കെതിരായ പോരാട്ടവേദി യായി.
  • ഗോത്രജനതയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ബ്രിട്ടീഷുകാർ പകച്ചു നിന്നു.
  • എന്നാൽ ദീർഘകാലം പിടിച്ചുനിൽക്കാൻ സന്താൾ ജനതയ്ക്ക് കഴിഞ്ഞില്ല. 
  • അമ്പും വില്ലും, വാളുകളുമായി പോരാടിയ സാന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ്‌ സിപ്പായി സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു.

Related Questions:

വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ ?
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്?
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ?

Which of the following statement is/are correct about 'AMRUT' ?

(i) Increase the amenity value of cities by developing greenery and well-maintained openspaces

(ii) Insurance for rural landless households

(iii) Reduce pollution by switching to public transport

(iv) Launched in June 2015

1960 ൽ രൂപീകൃതമായ ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഏത് ?