App Logo

No.1 PSC Learning App

1M+ Downloads
സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയ തിരുവിതാംകൂർ ഭരണാധികാരി?

Aകാർത്തിക തിരുനാൾ

Bസ്വാതിതിരുനാൾ

Cആയില്യം തിരുനാൾ

Dഉത്രം തിരുനാൾ

Answer:

C. ആയില്യം തിരുനാൾ

Read Explanation:

1867-ൽ കോട്ടയത്തുനിന്നും ട്രാവങ്കൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിനു് അനുബന്ധമായി പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. ഡബ്ല്യു. എച്ച്. മൂർ എന്നയാളായിരുന്നു പ്രസാധകൻ. സി.എം.എസ്സ് പ്രസ്സിൽ നിന്നുമാണ് ഈ പത്രം അച്ചടിച്ചിരുന്നത്. ദിവാൻ മാധവറാവുവിന്റെ ദുർഭരണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ പത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രമാണ് സന്ദിഷ്ടവാദി


Related Questions:

തിരുവിതാംകൂർ തപാൽ സംവിധാനം അറിയപ്പെട്ടിരുന്ന പേര് എന്താണ് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതുലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ദേവസ്വം ക്ഷ്രേതങ്ങളില്‍ മൃഗബലി, ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി.

2.വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത്‌ റാണി സേതുലക്ഷ്മിഭായുടെ ഭരണ കാലഘട്ടത്തിലായിരുന്നു.

3.നായര്‍ ആക്ട്‌ നിലവില്‍ വന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി.

4.തിരുവിതാംകൂറില്‍ ഗ്രാമപഞ്ചായത്ത്‌ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി.

സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ് :
സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റ വർഷമേത്?
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?