App Logo

No.1 PSC Learning App

1M+ Downloads
സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണത പഠനത്തിലെ സമഗ്രതാ നിയമങ്ങളിൽ ഏതിൽ പെടുന്നു ?

Aസാമ്യതാ നിയമം (Law of Similarity)

Bസാമീപ്യ നിയമം (Law of Proximity)

Cസംപൂർണ നിയമം (Law of Closure)

Dതുടർച്ചാനിയമം (Law of Continuity)

Answer:

B. സാമീപ്യ നിയമം (Law of Proximity)

Read Explanation:

ഗസ്റ്റാള്‍ട് മനഃശാസ്ത്രം / സമഗ്രതാവാദം 

  • ഗസ്റ്റാള്‍ട്ട് എന്നാല്‍ രൂപം ,ആകൃതി എന്നാണ് അര്‍ഥം
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
  • കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ / ഘടകങ്ങളുടെ  ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  •  സമഗ്രതാ സംവിധാനത്തിൻ്റെ നിയമങ്ങള്‍
    1. സാമീപ്യ നിയമം law of proximity ( അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു)
    2. സാദൃശ്യം നിയമം law of similarity ( ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു)
    3. പരിപൂർത്തി നിയമം, തുറന്ന ദിശ , അടഞ്ഞു കാണല് ,പൂര്‍ത്തീകരണം / law of closure (വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍)
    4. ലാളിത്യം
    5. തുടര്‍ച്ചാ നിയമം / law of continuity (തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി)
    6. രൂപപശ്ചാത്തല നിയമം

Related Questions:

കൂട്ടിമുട്ടാത്ത വരകള്‍ ദൂരെ നിന്നു നോക്കിയാൽ ഒരു വീടുപോലെ തോന്നും. ഗസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലെ ഏത് തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത് ?
താഴെപ്പറയുന്നവയിൽ നിരന്തര വിലയിരുത്തലിൽ ഉൾപ്പെടാത്തതേത് ?
അർഥപൂർണമായ ഭാഷാപഠനം ആരുടെ ആശയമാണ്?
Experiment with cat associate with ----------------learning theory
സാമൂഹ്യജ്ഞാന നിർമിതി വാദത്തിൻ്റെ ഉപജ്ഞാതാവ്?