App Logo

No.1 PSC Learning App

1M+ Downloads
സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിയോജക സീമ

Bസംയോജക സീമ

Cഛേദക സീമ

Dഇവയൊന്നുമല്ല

Answer:

A. വിയോജക സീമ

Read Explanation:

വിയോജക സീമ

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര്  വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം കൂടിയാണ് വിയോജക സീമ.
  • വിയോജക സീമകളിലൂടെ പുറത്തേക്കു വരുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിൻ്റെ ഫലമായി പുതിയ കടൽത്തറകൾ രൂപം കൊള്ളുന്നു 
  • ഈ പ്രതിഭാസത്തെ സമുദ്രതട വ്യാപനം(Sea floor spreading) എന്ന് വിളിക്കുന്നു.
  • മധ്യ അറ്റ്ലാന്റിക് പർവ്വതനിര വിയോജക സീമയക്ക് ഉദാഹരണമാണ്.

Related Questions:

ഉഷ്ണമേഖല വാനശാസ്ത്രത്തിൻ്റെ (Tropical Forestry) പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ഏറ്റവും കൂടുതൽ മരുഭൂമികൾ കാണപ്പെടുന്ന വൻകര ഏതാണ് ?

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തിൽ. 

ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു. 

iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു. 

iv) വാർത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.

ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :

  1. സെൽവ മഴക്കാടുകൾ
  2. ഗിബ്സൺ മരുഭൂമി
  3. ഗ്രാൻ ചാക്കോ വനങ്ങൾ
  4. പാമ്പാസ് പുൽമേടുകൾ
    അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?