സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കല്പിക രേഖ :Aകോണ്ടൂർBഐസോബാർCഐസോതേംDഐസോഹാലെയ്ൻAnswer: A. കോണ്ടൂർ Read Explanation: കോണ്ടൂർ രേഖകൾ സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ ഓരോ കോണ്ടൂർ രേഖയോടൊപ്പവും സമുദ്രനിരപ്പിൽ നിന്നുള്ള അവയുടെ ഉയരം രേഖപ്പെടുത്തിയിരിക്കുന്നത് അറിയപ്പെടുന്ന പേര് - കോണ്ടൂർ മൂല്യങ്ങൾ ഭൂപടങ്ങളിൽ ചിത്രീകരിച്ചിട്ടുള്ള പ്രദേശങ്ങളുടെ ഉയരം കണ്ടെത്താൻ കോണ്ടൂർ മൂല്യങ്ങൾ സഹായിക്കുന്നു അടുത്തടുത്ത രണ്ടു കോണ്ടൂർ രേഖകളുടെ മൂല്യ വ്യത്യാസം അറിയപ്പെടുന്നത് - കോണ്ടൂർ ഇടവേള 1:50000 തോതിലുള്ള ധരാതലീയ ഭൂപടങ്ങളിലെ കോണ്ടൂർ ഇടവേള - 20 മീറ്റർ അടുത്തടുത്തായി വരുന്ന കോണ്ടൂർ രേഖകൾ ഭൂപ്രദേശത്തിന്റെ കുത്തനെയുള്ള ചരിവിനെ സൂചിപ്പിക്കുന്നു അകന്നകന്ന് കാണുന്ന കോണ്ടൂർ രേഖകൾ ഭൂപ്രദേശത്തിന്റെ ചെറിയ ചരിവിനെ സൂചിപ്പിക്കുന്നു Read more in App