App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിൻറെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ സംരഭം ഏത് ?

Aആശ്രയ

Bസാന്ത്വനം

Cസമഗ്ര

Dസഹായഹസ്‌തം

Answer:

A. ആശ്രയ

Read Explanation:

  • വീടുകളിലെത്തി രക്ത പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാനാണ് 2006 കുടുംബശ്രീ സാന്ത്വനം പദ്ധതി ആരംഭിച്ചത്.
  • വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ ഭിന്നശേഷി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളെജ് ഇക്കോണമി മിഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് സമഗ്ര.
  • ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
  • വൈജ്ഞാനിക തൊഴിലില്‍ തല്‍പ്പരരായ, പ്ലസ്ടു വോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി അഭിരുചിക്കും താല്‍പ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളെജ് മിഷന്‍ ചെയ്യുന്നത്.
  • പദ്ധതി ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷൻ ആണ് .

Related Questions:

രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയെ സ്കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ച കേരള സഹകരണ വകുപ്പിന്റെ പദ്ധതി ഏതാണ് ?
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായങ്ങൾ നൽകാൻ കുടുംബശ്രീ ഹെൽപ്പ്‌ഡെസ്‌ക് ?
സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?
2025 ജൂണിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം ആക്രമണ വാസന എന്നിവയുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള പദ്ധതി