Challenger App

No.1 PSC Learning App

1M+ Downloads
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

Aനിക്കൽ

Bസ്പോഞ്ചി അയൺ

Cവനേഡിയം പെന്റോക്സൈഡ്

Dപൊട്ടാസ്യം പെർമാംഗനേറ്റ്

Answer:

C. വനേഡിയം പെന്റോക്സൈഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ്

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്
  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %
  • നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ്

സവിശേഷതകൾ

  • താഴ്ന്ന ബാഷ്പീകരണം
  • തീവ്ര അമ്ലസ്വഭാവം
  • ജലത്തോടുള്ള തീവ്രമായ ആകർഷണം
  • ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ്

ഉപയോഗങ്ങൾ

  • രാസവളങ്ങൾ നിർമ്മിക്കാൻ
  • പെട്രോളിയം ശുദ്ധീകരണം
  • ഡിറ്റർജന്റ് വ്യവസായം
  • ഇനാമലിങ് ,വൈദ്യുത ലേപനം ,ഗാൽവനൈസിങ് എന്നിവയ്ക്ക് മുൻപായി ലോഹ പ്രതലം വൃത്തിയാക്കുന്നതിന്
  • സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു
     

Related Questions:

ഒരു രാസപ്രവർത്തനത്തിൽ കൂടുതൽ ഹൈഡ്രജൻ ചേർക്കുമ്പോൾ പുരോപ്രവർത്തന വേഗത്തിന് എന്ത് സംഭവിക്കുന്നു?
കോപ്പർ സൽഫേറ്റിൽ നിന്ന്, ഒരു മോള് കോപ്പർ നിർമ്മിക്കാൻ ആവശ്യമായ ഇലെക്ട്രിസിറ്റി എത്രയാണ്?
കൂടുതൽ അമോണിയ ഒരു രാസപ്രവർത്തനത്തിലേക്ക് ചേർക്കുമ്പോൾ ഉത്പന്നത്തിന്റെ ഗാഢതയ്ക്ക് എന്ത് മാറ്റം വരുന്നു?
The method of removing dissolved gases?
ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?