Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ കാണപ്പെടുന്ന സംവഹന കലയായ സൈലത്തിന്റെ പ്രാഥമിക ധർമ്മം ഇവയിൽ ഏതാണ്?

Aവേരുകളിൽ നിന്ന് ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് ജലം കൊണ്ടുപോകുന്നു

Bഇലയിൽ നിർമ്മിക്കുന്ന ആഹാരത്തെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു

Cസസ്യത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വാതകങ്ങൾ കൈമാറ്റം ചെയ്യുന്നു

Dഇവയൊന്നുമല്ല

Answer:

A. വേരുകളിൽ നിന്ന് ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് ജലം കൊണ്ടുപോകുന്നു

Read Explanation:

സൈലം

  • സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു സംവഹന കല
  • വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് പ്രാഥമിക ധർമ്മം
  • സസ്യഭാഗങ്ങളെ താങ്ങിനിർത്തുക എന്ന ധർമ്മം കൂടി സൈലം നിർവ്വഹിക്കുന്നു

ഫ്ലോയം 

  • സസ്യങ്ങളിൽ കാണപ്പെടുന്ന മറ്റൊരു സംവഹന കല
  • ഇലയിൽ നിർമ്മിക്കുന്ന ആഹാരത്തെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു

Related Questions:

താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?
In chemosynthetic autotrophs energy to prepare food is obtained from __________
ഇവയിൽ ഏതാണ് C4 സസ്യം?
പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന വാതകം :
സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?