App Logo

No.1 PSC Learning App

1M+ Downloads
സഹപാഠിയുടെ പെൻസിൽ മോഷ്ടിച്ചതിന് രാമുവിനെ അവൻറെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. മോഷ്ടിക്കുന്നത് തെറ്റാണ് എന്ന് രാമു മനസ്സിലാക്കി. ഇവിടെ ഏത് പ്രക്രിയയാണ് നടന്നത് ?

Aഇച്ഛാതീത പ്രവർത്തനങ്ങൾ (റിഫ്ലെക്സസ്)

Bപ്രാഥമിക പ്രക്രിയ (പ്രൈമറി പ്രോസസ്സ്)

Cരണ്ടാം മാനസിക പ്രക്രിയ (സെക്കൻഡറി പ്രോസസ്സ്)

Dഅബോധസ്വീകരണം (ഇൻട്രൊജക്ഷൻ)

Answer:

D. അബോധസ്വീകരണം (ഇൻട്രൊജക്ഷൻ)

Read Explanation:

  • വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തമാണ് സൂപ്പർ ഈഗോ.
  • ഒരാൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായി സമ്മാനം ലഭിക്കുമ്പോൾ ഈഗോ ആദർശവും  (Ego ideal), ശിക്ഷ ലഭിക്കുമ്പോൾ മനസ്സാക്ഷിയും രൂപപ്പെടുന്നു. അങ്ങനെ അയാൾക്ക് ശരിതെറ്റുകളെ മനസ്സിലാക്കാനും സമൂഹം നിർവചിക്കുന്ന മാനദണ്ഡങ്ങൾക്കൊത്ത് ആത്മനിയന്ത്രണം കൈവരിക്കാനും സാധിക്കുന്നു. ഈ ആയോജന പ്രക്രിയ അബോധസ്വീകരണം (Introjection) എന്നറിയപ്പെടുന്നു. 

Related Questions:

ആൽപ്പോർട്ടിന്റെ വർഗ്ഗീകരണമനുസരിച്ച്, താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിത്വ സ്വഭാവത്തിൽ ഉൾപ്പെടാത്തത് ?
വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം താഴെ പറയുന്നവയിൽ ഏതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ മറ്റൊരു പേര് ?
ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?
വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുന്ന സാഹചര്യ ഘടകം ?