App Logo

No.1 PSC Learning App

1M+ Downloads
സഹവര്‍ത്തിത പഠനം നടക്കുന്ന ഭാഷാ ക്ലാസിന്റെ പ്രത്യേകതകളില്‍ പെടാത്തത് ഏത് ?

Aഅധ്യാപകരും കുട്ടികളും തമ്മില്‍ അറിവ് പങ്കുവെക്കല്‍ നടക്കുന്നു

Bഅധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും ഇടയിലുളള ബന്ധം ജനാധിപത്യപരമായിരിക്കും

Cകുട്ടികള്‍ക്ക് സമസംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നു

Dപഠിച്ച കാര്യങ്ങള്‍ ഉരുവിട്ട് മനപ്പാഠമാക്കാന്‍ അവസരം ലഭിക്കുന്നു

Answer:

D. പഠിച്ച കാര്യങ്ങള്‍ ഉരുവിട്ട് മനപ്പാഠമാക്കാന്‍ അവസരം ലഭിക്കുന്നു

Read Explanation:

സഹവര്‍ത്തിത പഠനം

  • സഹവര്‍ത്തിത പഠനതന്ത്രങ്ങള്‍  :ഗ്രൂപ്പ് വര്‍ക്റോള്‍ പ്ലേനാടകീകരണം, സര്‍വേപ്രോജക്ട്
സഹവര്‍ത്തിത പഠനത്തിന്റെ സവിശേഷതകൾ  ‍:
  • രണ്ടോ അതിലധികമോ അംഗങ്ങള്‍.
  •  പ്രവര്‍ത്തന ലക്ഷ്യം കൂട്ടായി തീരുമാനിക്കുന്നു
  • ചുമതലകള്‍ വിഭജിച്ചെടുക്കുന്നു
  • പരസ്പരം സഹായിക്കുന്നു
  • ശേഖരിക്കുന്ന വിഭവങ്ങളും വിജ്ഞാനവും പരസ്പരം പങ്കിടുന്നു
  • എല്ലാവരെയും നേട്ടത്തിന് ഉടമകളാക്കുന്നു.
  • കുട്ടിയുടെ സ്വയം വിലയിരുത്താനുള്ള കഴിവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പുഷ്ടിപ്പെടുന്നു.
  • ചിന്തിക്കാനും വിശകലനം ചെയ്യാനും ഉള്ള കുട്ടിയുടെ കഴിവിന് മൂർച്ച ഏറുന്നു.
  • പഠന പ്രക്രിയയുടെ ഓരോഘട്ടത്തിലും ടീച്ചർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു.
സഹവര്‍ത്തിത പഠനം കൊണ്ടുളള നേട്ടങ്ങള്‍ :
  • സജീവപങ്കാളിത്തം
  •  എല്ലാവര്‍ക്കും അവസരം
  •  ഭാഷസ്വായത്തമാക്കല്‍ സ്വാഭാവികമായി നടക്കുന്നു
  • എല്ലാ നിലവാരക്കാര്‍ക്കും നേട്ടം.

Related Questions:

പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?
"മുതിർന്നവരുടെ കൈത്താങ്ങിന്റെ സഹായത്തോടെ കുട്ടികൾ ഇന്നു ചെയ്യുന്ന കാര്യം നാളെ അവർ ഒറ്റയ്ക്ക് തന്നെ ചെയ്യും". ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവിക മുഖചേഷ്ടകൾ വന്നുപോകുന്ന ഭാഷണ വൈകല്യത്തിന്റെ പേരെന്ത്
The need hieiarchy theory of Abraham Maslow has a direct connections to
പഠനത്തിൽ കുട്ടിയ്ക്ക് എത്താൻ കഴിയുന്ന വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിലേക്ക് (zpd) നയിക്കാൻ പര്യാപ്തമല്ലാത്തത്