App Logo

No.1 PSC Learning App

1M+ Downloads
ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച പഠനം അറിയപ്പെടുന്നത് ?

Aവൈദഗ്ധ്യ പഠനം

Bഅഭിഭാവാത്മക പഠനം

Cസിറ്റ്വേറ്റഡ് പഠനം

Dവൈകാരിക പഠനം

Answer:

C. സിറ്റ്വേറ്റഡ് പഠനം

Read Explanation:

പഠനം (Learning)

  • വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയയാണ് പഠനം. 
  • അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം. 
  • ഉദാ :- ഒരു ശിശു എരിയുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈകൾ പിൻവലിക്കും, മറ്റൊരു സന്ദർഭം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ കൈകൾ പിൻവലിക്കുന്നു, ക്രമേണ എരിയുന്ന മെഴുകുതിരി മാത്രമല്ല എരിയുന്ന ഏതൊരു വസ്തുവിനെയും ഒഴിവാക്കാൻ കൂടി ശ്രമിക്കുന്നു. അതായത് ശിശുവിൻറെ വ്യവഹാരം അനുഭവത്തിലൂടെ മാറുന്നു.

 

 സിറ്റ്വേറ്റഡ് ലേണിങ് (Situated learning)

  • ജോൺ ഡ്യൂയിയുടേയും വൈഗോട്സ്കിയുടേയും കാഴ്ചപ്പാടുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ജീൻ ലേവ് (Jean Lave - 1968) എറ്റീൻ വെംഗർ (Etienne Wenger - 1952) തുടങ്ങിയവർ 1990 കളുടെ തുടക്കത്തിൽ ആവിഷ്കരിച്ച പഠന സങ്കല്പമാണ് സിറ്റ്വേറ്റഡ് ലേണിങ് (Situated learning)
  • പഠനവും അത് സാധ്യാമാക്കുന്ന സാമൂഹ്യ സാഹചര്യവും തമ്മിൽ വേർതിരിക്കനാവില്ല എന്ന ആശയത്തിലാണ് ഈ സങ്കല്പത്തിന്റെ അടിത്തറ.
  • ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച് പഠനം സാധ്യമാക്കുന്ന രീതിയാണ് Situated learning.
 

Related Questions:

Nature of learning can be done by .....
Confidence, Happiness, Determination are --------type of attitude
തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവർത്തിക്കുന്ന പഠന രീതി :
പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?
A student sitting in the second row of the class complaining for the last few weeks that he cannot see anything written on the black board. As a teacher how will you react to this situation?