App Logo

No.1 PSC Learning App

1M+ Downloads
സഹവർത്തിത പഠനത്തിന് ആവശ്യമായ ഘടകം :

AZPD

Bഅനുഭവങ്ങൾ

Cകൈത്താങ്ങ്

Dസഹപഠിതാക്കൾ

Answer:

D. സഹപഠിതാക്കൾ

Read Explanation:

സഹവർത്തിത പഠനം (Collaborative Learning)

  • രണ്ടോ അതിലധികമോ അംഗങ്ങളുള്ള സംഘം ഒരു പ്രശ്നം പരിഹരിക്കുന്നതിനോ , ഒരു പ്രവർത്തനം പൂർത്തിയാക്കുന്നതിനോ ഒരു ഉൽപ്പന്നം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ ഉൾച്ചേർന്നു പ്രവർത്തിക്കുന്നതാണ് - സഹവർത്തിത പഠനം
  • വ്യക്തിഗത പഠനത്തെക്കാൾ സഹവർത്തിത പഠനത്തിലൂടെ ആർജ്ജിക്കുന്ന വിവരം ദീർഘകാലം പഠിതാവിൽ നിലനിൽക്കുന്നു.

സഹവർത്തിത പഠനത്തിൻറെ മികവുകൾ

  • ചിന്താശേഷി, ഓർമ്മശക്തി, ആത്മവിശ്വാസം, ഭാഷണ ശേഷി, സാമൂഹ്യ ഇടപെടൽ ശേഷി വ്യക്ത്യാന്തരബന്ധം എന്നിവ വികസിക്കുന്നു
  • വിമർശനാത്മക ചിന്ത ഉദ്ദീപിപ്പിക്കുകയും ചർച്ചകളിലൂടെയും സംവാദത്തിലൂടെയും ആശയ വ്യക്തത ഉറപ്പുവരുത്തുകയും ചെയ്യുന്നു
  • പ്രശ്ന പരിഹരണത്തിന് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നു
  • ജ്ഞാനനിർമിതിവാത സമീപനവുമായി യോജിച്ചു പോകുന്നു
  • പഠിതാക്കൾക്ക് പരസ്പരം സഹായിക്കാനും വികസിക്കാനും ഉത്തരവാദിത്തം ഉണ്ടാകുന്നു
  • പഠന ശൈലിയിലുള്ള വ്യത്യാസം അഭിസംബോധന ചെയ്യുകയും നൂതന പഠന രീതികളും തന്ത്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്നു 

Related Questions:

Which is the pedagogical movement that values experience over learning facts at the expense of understanding what is being taught?
ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ?

ചേരുംപടി ചേർക്കുക

  വിവിധ ആദർശവാദ രൂപങ്ങൾ    വിദ്യാഭ്യാസ ചിന്തകർ 
1 പ്ലേറ്റോണിക് ആദർശവാദം A അരിസ്റ്റോട്ടിൽ
2 ഫിനോമിനൽ ആദർശവാദം B ബിഷപ്പ് ബെർക്‌ലി
3 വസ്തുനിഷ്ഠാ ആദർശവാദം C ഹെഗൽ
4 അബ്സല്യൂട്ട് ആദർശവാദം D ഇമ്മാനുവൽ കാൻ്റ് 
5 ആത്മനിഷ്ഠാ ആദർശവാദം E പ്ലേറ്റോ
Childhood and Society എന്ന പുസ്തകത്തിന്റെ രചയിതാവ്?
എൻ.സി.ഇ.ആർ.ടി. യും സാമൂഹ്യക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആറാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സർവേയുടെ വർഷം ?