സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം നടന്നത് എവിടെ ?
Aകളമശ്ശേരി
Bചെറായി
Cകൊച്ചി
Dപാലാരിവട്ടം
Answer:
B. ചെറായി
Read Explanation:
അയ്യാ വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച 'സമത്വസമാജത്തിന്റെ നേതൃത്വത്തിൽ നടന്ന സമപന്തി ഭോജനം' മുതൽ നിരവധി സമരങ്ങളാണ് സമത്വത്തിനു വേണ്ടി നടന്നിട്ടുള്ളത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 1917 മെയ് 29 ന് എറണാകുളം ജില്ലയിലെ ചെറായിയിൽ സഹോദരൻ' പത്രത്തിന്റെ പത്രാധിപരായ കെ. അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം. ഇതുകാരണം അദ്ദേഹത്തിന് കൊടിയ മർദനവും ഭീഷണിയും നേരിടേണ്ടി വന്നു. വിവേചനത്തിനെതിരായ സമരത്തിലെ ഒരു നിർണ്ണായക സംഭവമായിരുന്നു ഇത്.