Challenger App

No.1 PSC Learning App

1M+ Downloads
സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 25

Bസെക്ഷൻ 26

Cസെക്ഷൻ 27

Dസെക്ഷൻ 28

Answer:

B. സെക്ഷൻ 26

Read Explanation:

സെക്ഷൻ 26

  • സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച്

സാക്ഷികളായി വിളിക്കപ്പെടാൻ കഴിയാത്ത വ്യക്തികൾ

  • മരിച്ചുപോയവർ

  • കണ്ടെത്താൻ കഴിയാത്തവർ

  • തെളിവ് നൽകാൻ കഴിവില്ലാതായിത്തീർന്നവർ

  • കേസിന്റെ ചുറ്റുപാടുകളിൽ, ന്യായമല്ലാത്തതാണെന്ന് കോടതിക്ക് തോന്നുന്നതും കാലതാമസമോ, ചെലവോ കൂടാതെ ഹാജരാക്കപ്പെടാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന ആൾ

  • പ്രസ്തുത വ്യക്തികൾ പ്രസക്ത വസ്തുതകളെ സംബന്ധിച്ച് രേഖാമൂലമോ, വാക്കാലോ ചെയ്യുന്ന പ്രസ്താവനകൾ പലപ്പോഴും സ്വയം പ്രസക്ത വസ്തുതകൾ ആകുന്നു

ഉദാ:-

  • ഒരാൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ മരണത്തെ സംബന്ധിച്ച് ഏതൊരു വ്യക്തിയോടും അയാൾ പറയുന്ന ഏതൊരു പ്രസ്താവനയും പ്രസക്തമാണ് [Sec 26(a)]

  • മരണപ്പെട്ട വ്യക്തി മരണം മുൻകൂട്ടി കാണുന്നതിന് മുൻപായാലും അവസാനമായി പറഞ്ഞ പ്രസ്താവനയും ഈ ഗണത്തിൽ പെടുന്നു


Related Questions:

ഒരു സാക്ഷി പിന്നീട് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ആയാൽ, മുൻപത്തെ മൊഴി വിശ്വാസയോഗ്യമായി കണക്കാക്കപ്പെടും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

BSA സെക്ഷൻ 32 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടെയുള്ള നിയമ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും നിയമത്തെ സംബന്ധിച്ച പ്രസ്താവനകളുടെ പ്രസക്തി.
  2. വിദേശ നിയമങ്ങളെ കുറിച്ചുള്ള ജുഡീഷ്യൽ അഭിപ്രായങ്ങളിൽ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചേക്കാം
  3. വിദേശ ഗവൺമെന്റുകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, കോടതി വിധി റിപ്പോർട്ടുകൾ, തുടങ്ങിയവ ഔദ്യോഗിക രേഖകളായി കണക്കാക്കുന്നു.
    BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം:
    മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    BSA-ലെ വകുപ്-31 പ്രകാരം ഏത് ഉദാഹരണം പ്രസക്തമല്ല?