App Logo

No.1 PSC Learning App

1M+ Downloads
സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:

ACaO

BSiO₂

CAl₂ O₃

Dജിപ്സം

Answer:

A. CaO

Read Explanation:

ലൈം (lime):

  • ലൈം, കാൽസ്യം ഓക്സൈഡ് (CaO) എന്നുമറിയപ്പെടുന്നു
  • സിമന്റിന്റെ ഏറ്റവും നിർണായക ഘടകമാണ്
  • സിമന്റിന്റെ 60% - 65% ലൈം ആണ്
  • സിമന്റിൽ ലൈം മതിയായ അളവിൽ ഉണ്ടായാൽ മാത്രമേ, കാൽസ്യം സിലിക്കേറ്റുകളുടെയും, അലുമിനേറ്റുകളുടെയും രൂപീകരണം നടക്കുകയുള്ളൂ

സിലിക്ക (silica):

  • സിലിക്കൺ ഡയോക്സൈഡ്, അല്ലെങ്കിൽ സിലിക്ക (SiO₂) എന്നുമറിയപ്പെടുന്നു
  • സിമന്റിൽ കാണപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഘടകമാണ്
  • സിമന്റിന്റെ 19% - 25% സിലിക്ക ആണ്
  • മതിയായ സിലിക്കയുടെ സാന്നിധ്യമുണ്ടെങ്കിൽ, സിമന്റിന് ശക്തി വർദ്ധിക്കുന്നു

അലുമിന (alumina):

  • സിമന്റിന്റെ മൊത്തത്തിലുള്ള ഉള്ളടക്കത്തിന്റെ 3% - 8% വരുന്നു
  • അലൂമിനിയം ഓക്സൈഡിന്റെ രൂപത്തിൽ (Al2O3), സിമന്റിൽ അലുമിന കാണപ്പെടുന്നു
  • അലുമിനയിൽ നിന്ന് സിമന്റ് പെട്ടെന്ന് ഉറയ്ക്കാൻ (quick setting) സഹായിക്കുന്നു

ഗിപ്സം (Gypsum):

  • സിമന്റിൽ ജിപ്സത്തിന്റെ രൂപത്തിൽ കാൽസ്യം സൾഫേറ്റ് അടങ്ങിയിട്ടുണ്ട്
  • ഗിപ്സത്തിന്റെ അളവ് 0.1% - 0.5% വരെ വ്യത്യാസപ്പെടുന്നു
  • ഗിപ്സത്തിന്റെ സാന്നിധ്യം, സിമന്റിന്റെ പ്രാരംഭ ക്രമീകരണ സമയം (initial setting time) വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു

Related Questions:

കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
മൽസ്യം അഴുകാതിരിക്കാൻ വ്യാപകമായി ചേർക്കുന്ന രാസവസ്തു?
ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?
തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ
ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക: