Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹികമിതിയെന്ന മൂല്യനിർണ്ണയോപാധിയുടെ ഉപജ്ഞാതാവ് ?

Aപെസ്റ്റലോസി

Bപ്ലേറ്റോ

Cറൂസോ

Dമൊറിനോ

Answer:

D. മൊറിനോ

Read Explanation:

സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
  • സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ (J.L.Moreno)
  • സാധാരണ ഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്.
  • സാമൂഹികമിതിയിൽ നിന്ന് "താര"ങ്ങളെയും (Stars) "ക്ലിക്കു"കളെയും (Cliques) "ഒറ്റപ്പെട്ടവ" രെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ (Stars)
  • മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് (Cliques)
  • പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ (Isolates)

Related Questions:

"ദ സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്" ആരുടെ കൃതിയാണ് ?
The theory of intelligence proposed to by Alfred Binet
'ദ ലാംഗ്വേജ് ആൻഡ് തോട്ട് ഓഫ് ചൈൽഡ്' ആരുടെ രചനയാണ് ?
ഒരു പ്രത്യേക പരിശീലന പരിപാടി വഴി വ്യക്തിക്ക് എത്രമാത്രം നേട്ടം കൈവരിക്കാനാകും എന്നനുമാനിക്കാൻ വേണ്ടിയാണ് ................. നടത്തുന്നത്.
അരുൺ പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയാണ്. വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ ഒക്കെ മാതാപിതാക്കൾ അവനെ പുകഴ്ത്തി സംസാരിക്കും. അതുകാരണം അവൻ പഠിക്കാനേ തോന്നുന്നില്ല; പഠിക്കുന്നുമില്ല. ഇത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണം ആണ് ?