App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു എന്നത് ഏത് വികസനവുമായി ബന്ധപ്പെട്ടതാണ് ?

Aപില്കാലബാല്യ കായിക/ചാലക വികസനം

Bപില്കാലബാല്യ വൈകാരിക വികസനം

Cപില്കാലബാല്യ സാമൂഹിക വികസനം

Dപില്കാലബാല്യ ബൗദ്ധിക വികസനം

Answer:

B. പില്കാലബാല്യ വൈകാരിക വികസനം

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
  • പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
  • ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
  • ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
  • ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

കായിക/ചാലക വികസനം

  • പ്രാഥമികദന്തങ്ങൾ പോയി സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നു.
  • അസ്ഥി ശക്തമാകുന്നു

വൈകാരിക വികസനം

  • സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു.
  • സാങ്കല്പിക ചോദകങ്ങളെ കുറിച്ചുള്ള ഭയം വർദ്ധിക്കുന്നു.

ബൗദ്ധിക വികസനം

  • ബുദ്ധി വികസിക്കുന്നു
  • ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.
സാമൂഹിക വികസനം
  • സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
  • കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
  • കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
 

Related Questions:

മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് :
Normally an adolescent is in which stage of cognitive development?
താഴെ പറയുന്നവയിൽ ഏത് ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടത്തിൽ ഉൾപ്പെടാത്തത് ?

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് വളർച്ചാ കാലഘട്ടത്തിൻറെ സവിശേഷതയാണ് ?

  • വികാരങ്ങളുടെ തീക്ഷ്ണത
  • വൈകാരികമായ അസ്ഥിരത
  • അതിരുകവിഞ്ഞ ആത്മാഭിമാനം
മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത്