App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരെയ്കാണ്. താഴെപ്പറയുന്ന ഏതു വികാസ നിയമമാണ് ഈ വസ്തുത ശരി വെക്കുന്നത് ?

Aതുടർച്ചാ നിയമം

Bവ്യക്തി വ്യത്യാസ നിയമം

Cസഫലോ കോടൽ നിയമം

Dപ്രോക്സിമോ ഡിസ്റ്റൽ നിയമം

Answer:

D. പ്രോക്സിമോ ഡിസ്റ്റൽ നിയമം

Read Explanation:

വികാസം ക്രമീകൃതമാണ് (Development is orderly) 

  • വികസന ക്രമത്തിൽ ഒരു ക്രമീകരണവും പിന്തുടർച്ചാ ക്രമവും കാണാൻ കഴിയും.
  • ഒറ്റ ദിവസം കൊണ്ട് ഒരു കുട്ടി ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കോ  കൗമാരത്തിലേക്കോ  പ്രവേശിക്കുന്നില്ല.
  • നിയതമായ സ്വഭാവത്തോടെ അവിരാമമായി നടക്കുന്ന പരിവർത്തനമാണ് വികസനം.

സാധാരണ അനുവർത്തിച്ചു വരുന്ന 2 വികസന ക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  1. ശാരീരികവികാസത്തിൽ ശിരപ്പാദാഭിമുഖക്രമം (തല മുതൽ പാദം വരെ Cephalo - caudal sequence) പാലിക്കപ്പെടുന്നു.
  2. വികസനത്തിൽ ശരീരമധ്യത്തിൽ നിന്ന് വശങ്ങളിലേക്ക് (സാമീപ്യ ദൂരസ്ഥ ദിശാക്രമം Proximo distal direction) എന്ന ക്രമം പാലിക്കപ്പെടുന്നു.
  • ശരീര മധ്യഭാഗത്തുള്ള ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ എന്നീ മർമപ്രധാനമായ അവയവങ്ങളും ഉദര ഭാഗങ്ങളും വികാസം പ്രാപിച്ച ശേഷമാണ് വിരൽതുമ്പുകളിലേക്ക് വികാസം എത്തുന്നത്.

ഈ രണ്ടു വികസന ക്രമങ്ങൾക്ക് പൊതുവിൽ വികസനഗതിനിയമം എന്ന് വിളിക്കാറുണ്ട്.


Related Questions:

കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?
എറിക് എറിക്സന്റെ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സമ്പൂർണതാബോധം Vs നിരാശ ഉൾപ്പെടുന്ന പ്രായ ഘട്ടം ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ 8-13 വയസ്സ്വരെ ഏത് ഘട്ടത്തിലാണ് വരുന്നത് ?
What is the primary developmental task during early childhood (2–6 years)?
നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :