Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യ ശാസ്ത്രത്തിലെ ഏറ്റവും പഴക്കമേറിയ വിഷയമേത് ?

Aസമൂഹ ശാസ്ത്രം

Bസാമ്പത്തിക ശാസ്ത്രം

Cചരിത്രം

Dനരവംശ ശാസ്ത്രം

Answer:

C. ചരിത്രം

Read Explanation:

  • ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന്, അരിസ്റ്റോട്ടിൽ നിർവ്വചിച്ചിരിക്കുന്നത്, ചരിത്രത്തിന്റെ പ്രാമാണികതയെ അംഗീകരിച്ചതുകൊണ്ടു തന്നെയാവണം.

  • ഈ ലോകത്തോളം പഴക്കം ചരിത്രത്തിനും അവകാശപ്പെടാം. കാരണം ഈ നിമിഷം കഴിഞ്ഞ കാര്യം അടുത്ത നിമിഷത്തിൽ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

  • ഈ ഭൂമിയിൽ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ഏതൊരനുഭവവും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഇവയെല്ലാം തന്നെ ചരിത്രത്തിൽ അടയാളപ്പെടണമെന്നില്ല.

  • എന്തെങ്കിലും സവിശേഷതകളുള്ള വസ്തുതകളാണ് പലപ്പോഴും ചരിത്ര ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്നത്.


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം ക്രിയാത്മകമായൊരു മാനസികാവസ്ഥയാണ്

2.അത് വളര്‍ത്തിയെടുക്കാനുള്ള ഫലപ്രദമായൊരു മാര്‍ഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാര്‍മികബോധം വളര്‍ത്തി എടുക്കുക എന്നതാണ്.

പങ്കാളിത്തനിരീക്ഷണം എന്ന പഠനരീതിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തങ്ങൾ സാമൂഹ്യശാസ്ത്ര പഠനത്തിന് ഉപയോഗിച്ച ചിന്തകൻ ?

നിരീക്ഷണവുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക.

1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതിയാണിത്.

2.വിവരശേഖരണരീതിയെ അടിസ്ഥാനമാക്കി പങ്കാളിത്ത നിരീക്ഷണം - പങ്കാളിത്തരഹിത നിരീക്ഷണം എന്നിങ്ങനെ തിരിക്കാം.

3.ഗവേഷകര്‍ പഠനവിധേയമാക്കുന്ന സംഘത്തില്‍ താമസിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതിയാണ് പങ്കാളിത്തരഹിത നിരീക്ഷണം. അതിനായി അവരുടെ ഭാഷ, സംസ്കാരം എന്നിവ പഠിക്കുന്നതാണ് ഫീല്‍ഡ് വര്‍ക്ക് .

4.പങ്കാളിത്ത നിരീക്ഷണത്തില്‍ സമൂഹശാസ്ത്രജ്ഞന്‍ പഠനസംഘത്തില്‍ താമസിക്കുന്നില്ല. പകരം പുറത്തുനിന്ന് നിരീക്ഷണം നടത്തുന്നു.

' ദി റൂൾസ് ഓഫ് സോഷ്യോളജിക്കൽ മെത്തേഡ് ' എന്ന ഗ്രന്ഥം രചിച്ച സാമൂഹിക ശാസ്ത്രജ്ഞൻ ആരാണ് ?