Challenger App

No.1 PSC Learning App

1M+ Downloads

നിരീക്ഷണവുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക.

1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതിയാണിത്.

2.വിവരശേഖരണരീതിയെ അടിസ്ഥാനമാക്കി പങ്കാളിത്ത നിരീക്ഷണം - പങ്കാളിത്തരഹിത നിരീക്ഷണം എന്നിങ്ങനെ തിരിക്കാം.

3.ഗവേഷകര്‍ പഠനവിധേയമാക്കുന്ന സംഘത്തില്‍ താമസിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതിയാണ് പങ്കാളിത്തരഹിത നിരീക്ഷണം. അതിനായി അവരുടെ ഭാഷ, സംസ്കാരം എന്നിവ പഠിക്കുന്നതാണ് ഫീല്‍ഡ് വര്‍ക്ക് .

4.പങ്കാളിത്ത നിരീക്ഷണത്തില്‍ സമൂഹശാസ്ത്രജ്ഞന്‍ പഠനസംഘത്തില്‍ താമസിക്കുന്നില്ല. പകരം പുറത്തുനിന്ന് നിരീക്ഷണം നടത്തുന്നു.

A1 മാത്രം.

B1,2 മാത്രം.

C1,2,3 മാത്രം.

D1,2,3,4 ഇവയെല്ലാം ശരിയാണ്.

Answer:

B. 1,2 മാത്രം.

Read Explanation:

ഗവേഷകര്‍ പഠനവിധേയമാക്കുന്ന സംഘത്തില്‍ താമസിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതിയാണ് പങ്കാളിത്ത നിരീക്ഷണം. അതിനായി അവരുടെ ഭാഷ, സംസ്കാരം എന്നിവ പഠിക്കുന്നതാണ് ഫീല്‍ഡ് വര്‍ക്ക് . പങ്കാളിത്തരഹിത നിരീക്ഷണത്തില്‍ സമൂഹശാസ്ത്രജ്ഞന്‍ പഠനസംഘത്തില്‍ താമസിക്കുന്നില്ല. പകരം പുറത്തുനിന്ന് നിരീക്ഷണം നടത്തുന്നു.


Related Questions:

സാമൂഹ്യ ശാസ്ത്രത്തിലെ ഏറ്റവും പഴക്കമേറിയ വിഷയമേത് ?
അപൂർവ്വവും വേറിട്ടതുമായ സാമൂഹ്യപ്രതിഭാസത്തെപറ്റി പഠിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ?

വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും  സംഘടനകള്‍ വഹിക്കുന്ന പങ്ക് എന്തെല്ലാമാണ്?

1.മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.

2.അധികാരവും അവകാശങ്ങളും ലഭ്യമാക്കി ജനങ്ങളെ ശാക്തീകരിക്കുന്നു.

3.ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു.

4.ദേശീയബോധവും പൗരബോധവും വളര്‍ത്തുന്നു.

ഇന്ത്യയിൽ ആദ്യമായി സാമൂഹ്യശാസ്ത്ര പഠന വകുപ്പ് ആരംഭിച്ചത് എവിടെ ആയിരുന്നു ?
സമൂഹശാസ്ത്രപഠനത്തില്‍ വാമൊഴിയായി വിവരം ശേഖരിക്കുന്ന രീതി ഏത്?