App Logo

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ അഭിപ്രായത്തിൽ മനുഷ്യനിലെ അപരിഷ്കൃത വാസന ഏതാണ് ?

Aഇദ്ദ്

Bസൂപ്പർ ഈഗോ

Cഈഗോ

Dഇവയൊന്നുമല്ല

Answer:

A. ഇദ്ദ്

Read Explanation:

ഇദ്ദ്

  • വ്യക്തിത്വ ഘടന 3 മുഖ്യവ്യവസ്ഥകളായ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നു എന്നാണ് ഫ്രോയ്ഡ് പറയുന്നത്. 
  • എല്ലാ മാനസിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ശക്തി പ്രദാനം ചെയ്യുന്ന മാനസികോർജ്ജം / ലിബിഡോർജ്ജത്തിന്റെ സംഭരണി ആണ് ഇദ്ദ്. 
  • ഇദ്ദ്ൽ നിന്നുമാണ് ഈഗോയ്ക്കും സൂപ്പർ ഈഗോയ്ക്കും ആവശ്യമായ പ്രവർത്തനോർജ്ജം പ്രധാനം ചെയ്യുന്നത്. 
  • സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ അഭിപ്രായത്തിൽ മനുഷ്യനിലെ അപരിഷ്കൃത വാസനയാണ് ഇദ്ദ്. 
  • ഇദ്ദ് മനുഷ്യനിലെ പ്രാകൃത വികാരമാണ്.  
  • ഇദ്ദ് സുഖതത്വത്തിന് അടിസ്ഥാനമായ വ്യക്തിത്വ ഘടനയാണ്.
  • ജന്മവാസനകൾ ഇദ്ദിനെ ഉത്തേജിപ്പിക്കുന്നു. 
  • ഒരു ജീവി എന്ന നിലയിൽ വ്യക്തിക്ക് ആനന്ദം നൽകുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഇദ്ദ് പ്രവർത്തിക്കുന്നതിനാൽ നന്മതിന്മകളോ ശരിതെറ്റുകളോ യാഥാർത്ഥ്യ - അയാഥാർഥ്യങ്ങളോ  പരിഗണിക്കാറില്ല. 

Related Questions:

വ്യക്തിഗത വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?
മനോവിശ്ലേഷണ സിദ്ധാന്തത്തിൽ സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തിൻ്റെ ഘടനാപര മാതൃക രൂപപ്പെടുത്തുന്നത് ഏതൊക്കെ ഘടകങ്ങൾ ഉൾച്ചേർത്താണ് ?
കാരണമില്ലാതെ കൂടെകൂടെ ദേഷ്യംവരുന്ന സ്വഭാവക്കാരാണ് ശൈശവ-ബാല്യ ഘട്ടത്തിലെ കുട്ടികൾ. ഈ പ്രകൃതമാണ് ?
വ്യക്തിത്വത്തിന്റെ വികസനം വ്യവഹാര രൂപവത്കരണത്തിന്റെ 4 ക്രമീകൃതഘട്ടങ്ങളിലായാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് ?
റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം?