App Logo

No.1 PSC Learning App

1M+ Downloads
സിമ മണ്‌ഡലത്തിൻ്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം :

Aവൻകര വിസ്ഥാപന സിദ്ധാന്തം

Bഭൂഖണ്ഡീയ ചലന സിദ്ധാന്തം

Cമാഗ്മ സിദ്ധാന്തം

Dഹരിതഗൃഹ സിദ്ധാന്തം

Answer:

A. വൻകര വിസ്ഥാപന സിദ്ധാന്തം

Read Explanation:

വൻകര വിസ്ഥാപന സിദ്ധാന്തം

(Continental Drift Theory), (Plate Tectonics Theory)

  • വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങൾ

  • സിമ മണ്‌ഡലത്തിൻ്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം


ഭൂഖണ്ഡചലനത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ

  • ഭൂഖണ്ഡ (വൻകര) അതിരുകളുടെ ചേർച്ച

  • ശിലാപാളികളുടെയും ശിലാഘടനാ സവിശേഷതകളുടെയും സമാനത.

  •  പുരാതന കാലാവസ്ഥാ തെളിവുകൾ

  •  ഫോസിൽ സംബന്ധമായ തെളിവുകൾ


വൻകരകളുടെ അരികുകളുടെ ചേർച്ച - ഈർച്ചവാൾ ചേർച്ച (The Matching of Continents:: Jigsaw-fit)

  • ശിലാഖണ്ഡങ്ങൾ, ഫോൾഡുകൾ, ഭ്രംശനങ്ങൾ പോലെയുള്ള ശിലാഘടനാ രൂപങ്ങൾ, ഒരേ പ്രായത്തിലുള്ള ശിലാമണ്ഡലങ്ങൾ എന്നീ സമാനത സമുദ്രങ്ങളാൽ വേർപെട്ട് കിടക്കുന്ന വിവിധ ഭൂഖണ്ഡങ്ങൾ കാണപ്പെടുന്നു.

  • ഉദാ: പർവ്വതമേഖലകളുടെ വിന്യാസക്രമം

  • ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും തീരങ്ങൾ തമ്മിൽ ചേർച്ചയുണ്ടെന്ന് കണ്ടെത്തി.

  • വടക്കേ അമേരിക്കയിലെ അപ്പലാച്യൻ പർവ്വതനിര കിഴക്കൻ കാനഡയിലൂടെ ന്യൂഫൗണ്ട് ലാൻഡിൽ വച്ച് അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്.

  • തെക്കേ അമേരിക്കയുടെയും പടിഞ്ഞാറേ ആഫ്രിക്കയുടെയും തീരത്ത് ജുറാസിക്  കാലഘട്ടത്തിലെ സമുദ്ര നിക്ഷേപങ്ങളാണ് കണ്ടെത്തിയത്. 


Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തം വേഗ്‌നർ ആദ്യമായി അവതരിപ്പിച്ചത് :
Australia along with a few surrounding islands is known as :
Who made a map of the seven continents that we see today?
The five great lakes are located in the continent of?

Which of the following statements are correct?

  1. The Indian plate, due to tectonic forces, moved northward, crossing zero degrees latitude, and collided with the southern part of the Eurasian plate.
  2. India is completely above zero degrees latitude and joins the Northern Hemisphere.