ഭരണാധികാരികൾ സമ്പത്ത്, അധികാരം, ആഡംബരജീവിതം തുടങ്ങിയ ലൗകികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഇത്തരം പ്രവണതകൾക്കെതിരെയാണ് സൂഫി പ്രസ്ഥാനം ഉയർന്നുവന്നത്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നു. സിൽസിലകൾ എന്നറിയപ്പെടുന്ന പന്ത്രണ്ട് സൂഫി വിഭാഗങ്ങളിൽ ചിസ്തി, സുഹ്റവർദി എന്നീ സിൽസിലകളായിരുന്നു ഇന്ത്യയിൽ എത്തി ച്ചേർന്നത്.