സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം (SUMAN) നിലവിൽ വന്ന വർഷം ?
A2017
B2018
C2019
D2020
Answer:
C. 2019
Read Explanation:
- പൊതുജനാരോഗ്യ കേന്ദ്രം സന്ദർശിക്കുന്ന ഓരോ സ്ത്രീക്കും നവജാതശിശുവിനും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണ് 'സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം'.
- 2019 ഒക്ടോബർ 10 ന് ന്യൂഡൽഹിയിൽ നടന്ന സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ 13-ാമത് സമ്മേളനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.
- എല്ലാ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും പ്രസവിച്ച് 6 മാസം വരെയുള്ള അമ്മമാർക്കും ഈ സ്കീമിന് കീഴിൽ നിരവധി സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും.