App Logo

No.1 PSC Learning App

1M+ Downloads
സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?

Aടെലസ്കോപ്പ്

Bസ്പെക്ട്രോഗ്രാഫ്

Cപൈറോമീറ്റർ

Dഫോട്ടോമീറ്റർ

Answer:

B. സ്പെക്ട്രോഗ്രാഫ്

Read Explanation:

സൂര്യൻ

  • സൗരയൂഥത്തിൻ്റെ കേന്ദ്രം സൂര്യനാണെന്ന സൗരകേന്ദ്ര സിദ്ധാന്തം (Heliocentric Theory) ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞനാണ് കോപ്പർനിക്കസ്.

  • 'സൂര്യസിദ്ധാന്തം' എന്ന പ്രാചീന ഗ്രന്ഥം രചിച്ചത് ഇന്ത്യൻ വാനശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ടൻ ആണ്.

  • സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് തെയ്ൽസ് ആണ്.

  • സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്നും അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ.

  • സൗരയൂഥത്തിലെ ഊർജ്ജകേന്ദ്രം എന്നറിയപ്പെടുന്നത് സൂര്യനാണ്. 

  • സൗരയൂഥത്തിൻ്റെ ആകെ പിണ്ഡത്തിന്റെ 99.8 ശതമാനവും സ്ഥിതിചെയ്യുന്നത് സൂര്യനിലാണ്. 

  • സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഹൈഡ്രജനാണ് (73%). 

  • രണ്ടാം സ്ഥാനത്ത് ഹീലിയവും.

  • അണുസംയോജനം (Nuclear Fusion) മുഖേനയാണ് സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.

  • സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്നത് പ്ലാസ്മ അവസ്ഥയിലാണ്.

  • സൂര്യൻ്റെ ഏറ്റവും അകത്തുള്ള പാളിയായ അകക്കാമ്പിൽ (core) ആണ് അണുസംയോജനം നടക്കുന്നത്.

  • സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് സ്പെക്ട്രോഗ്രാഫ്.




Related Questions:

ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യം ?
സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -
തമോഗർത്തങ്ങളെ ആദ്യമായി നിർവചിച്ചത് ആര് ?
ക്രോമോസ്‌ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ അറിയപ്പെടുന്നത് ?
ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?