App Logo

No.1 PSC Learning App

1M+ Downloads
സൂര്യോദയത്തിന് തൊട്ടുമുൻപും സൂര്യാസ്തമയം കഴിഞ്ഞ ഉടനെയും ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹം ഏത് ?

Aശുക്രൻ

Bചൊവ്വ

Cവ്യാഴം

Dശനി

Answer:

A. ശുക്രൻ

Read Explanation:

ശുക്രൻ (Venus)

  • പ്രഭാതനക്ഷത്രം (Morning star), പ്രദോഷ നക്ഷത്രം (Evening star) ചെറുമീൻ, വെള്ളി മീൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം - ശുക്രൻ
  • സൂര്യോദയത്തിന് തൊട്ടുമുൻപും സൂര്യാസ്തമയം കഴിഞ്ഞ ഉടനെയും ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹം - ശുക്രൻ
  • റോമാക്കാരുടെ പ്രണയ ദേവതയുടെ (Venus) പേര് നൽകപ്പെട്ട ഗ്രഹം - ശുക്രൻ
  • റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും, വസന്ത ദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം - ശുക്രൻ 
  •  പ്രഭാത നക്ഷത്രവും, പ്രദോഷ നക്ഷത്രവും ശുകനാണെന്നു കണ്ടെത്തിയത് - പൈതഗോറസ്
  • ഉപരിതലത്തിലെ വിവിധ പ്രദേശങ്ങൾക്ക് പുരരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം ശുകൻ
  • ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം - ശുക്രൻ  

Related Questions:

വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം ഏത് ?
വർഷം മുഴുവനും ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ ഏതാണ് ?

താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :

  1. 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ് 
  2. 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ് 

ഉത്തരപർവ്വത മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

  1. ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരകളുടെ അടിസ്ഥാനത്തിൽ ട്രാൻസ് ഹിമാലയം, ഹിമാലയം, പൂർവ്വാചൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
  2. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹിമാലയൻ നിരകളെ സിവാലിക്, ഹിമാചൽ, ഹിമാദ്രി എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
  3. എവറസ്റ്റ് പോലുള്ള വമ്പൻ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത് സിവാലിക്കിലാണ്.
  4. നാഗാ, ഖാസി-ഗാരോ കുന്നുകൾ പൂർവ്വാചലിൽ സ്ഥിതിചെയ്യുന്നു