Challenger App

No.1 PSC Learning App

1M+ Downloads

സെക്ഷൻ 64 പ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ പോലീസ് സ്റ്റേഷൻ അധികാര പരിധിയിലുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സേവന -തൊഴിൽ മേഖലകളിലുള്ളവർക്കും ,സ്ത്രീകൾ ,പട്ടിക ഗോത്ര വർഗ്ഗ വിഭാഗക്കാർ എന്നിവർക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്
  2. ക്രിമിനൽ കേസുകളിൽ 5 വർഷക്കാലയളവിൽ തടവിന് ശിക്ഷിച്ചതോ ,അഴിമതി ,അസൻമാർഗികം ,പെരുമാറ്റ ദൂക്ഷ്യം എന്നീ കാരണങ്ങളാൽ ഏതെങ്കിലും ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്ത യാതൊരാളെയും കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിലെ ഒരംഗമായി നാമനിർദ്ദേശം ചെയ്യാൻ പാടുള്ളതല്ല
  3. കമ്മ്യൂണിറ്റി സമ്പർക്ക സമിതി ആ പ്രദേശത്ത് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ പൊതുസ്വഭാവമുള്ള പോലീസ് സേവനാവശ്യങ്ങൾ പോലീസിന്റെ അർഹമായ പരിഗണനക്കായി കണ്ടെത്തേണ്ടതും ,ആ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കർമ്മ പദ്ധതികൾ വികസിപ്പിക്കേണ്ടതുമാണ്

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    Section 64 - കമ്മ്യൂണിറ്റി പോലീസിംഗ് (community policing )

    • പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ പൊതുവായ സഹായം നൽകാൻ വേണ്ടി ആ പ്രദേശത്തെ കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നു . ഓരോ പോലീസ് സ്റ്റേഷനു വേണ്ടിയും ജില്ലാ പോലീസ് മേധാവിയാണ് ഇത് രൂപീകരിക്കുന്നത്

    • കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ പോലീസ് സ്റ്റേഷൻ അധികാര പരിധിയിലുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സേവന -തൊഴിൽ മേഖലകളിലുള്ളവർക്കും ,സ്ത്രീകൾ ,പട്ടിക ഗോത്ര വർഗ്ഗ വിഭാഗക്കാർ എന്നിവർക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്

    • ക്രിമിനൽ കേസുകളിൽ 5 വർഷക്കാലയളവിൽ തടവിന് ശിക്ഷിച്ചതോ ,അഴിമതി ,അസൻമാർഗികം ,പെരുമാറ്റ ദൂക്ഷ്യം എന്നീ കാരണങ്ങളാൽ ഏതെങ്കിലും ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്ത യാതൊരാളെയും കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിലെ ഒരംഗമായി നാമനിർദ്ദേശം ചെയ്യാൻ പാടുള്ളതല്ല

    • കമ്മ്യൂണിറ്റി സമ്പർക്ക സമിതി ആ പ്രദേശത്ത് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ പൊതുസ്വഭാവമുള്ള പോലീസ് സേവനാവശ്യങ്ങൾ പോലീസിന്റെ അർഹമായ പരിഗണനക്കായി കണ്ടെത്തേണ്ടതും ,ആ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കർമ്മ പദ്ധതികൾ വികസിപ്പിക്കേണ്ടതുമാണ്


    Related Questions:

    താഴെപ്പറയുന്നവയിൽ ഏതാണ് പിന്തുടരൽ കുറ്റത്തിന് കീഴിൽ വരാത്തത്?
    അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ എന്നിവയെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

    കേരള പോലീസ് ആക്ട് സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?

    1. സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്

    2. ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല

    POCSO Act പ്രകാരം വ്യാജവിവരം നൽകിയാൽ എന്ത് ശിക്ഷ ലഭിക്കും?
    കേരള പോലീസ് ആക്ട്, 2011, 3-ാം വകുപ്പ് പ്രകാരം, പോലീസ് എന്താണ് ഉറപ്പാക്കേണ്ടത്?