ഇന്ത്യയിലെ ദരിദ്രരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ സ്ത്രീകൾക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) 1972-ൽ പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയുമായ ഇള ഭട്ട് ആണ് സേവ രൂപീകരിക്കുന്നത്. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് പ്രവർത്തിക്കുന്നു. അസംഘടിത തൊഴിലാളികളിലെ ബഹഭൂരിപക്ഷമായ സ്ത്രീത്തൊഴിലാളികൾക്കായുള്ള രാജ്യത്തെ പ്രമുഖ സംഘടനയാണ് സേവ.