App Logo

No.1 PSC Learning App

1M+ Downloads
സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയായ ഡിജിറ്റൽ സേഫ് (ഡി സേഫ് ) എന്ന പദ്ധതിയുമായി സഹകരിക്കുന്ന അന്താരാഷ്ട്ര സംഘടന ഏതാണ് ?

Aയൂനിസെഫ്

Bയുനെസ്കോ

Cവേൾഡ് ബാങ്ക്

Dഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ

Answer:

A. യൂനിസെഫ്

Read Explanation:

ഡിജിറ്റൽ സേഫ് (ഡി സേഫ് ) പദ്ധതി

  • സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയും യുനിസെഫും ചേർന്നു നടത്തുന്ന പദ്ധതി.

  • കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിക്കുന്ന ഓൺലൈൻ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ പദ്ധതിയിലൂടെ നൽകപ്പെടുന്നു.

  • ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ, സൈബർ പ്രശ്നങ്ങളെയും അതിൽപ്പെട്ട കുട്ടികളെയും മനഃശാസ്ത്രപരമായി എപ്രകാരം സമീപിക്കണം അവയുടെ നിയമപരമായ വശങ്ങൾ എന്നിവയിലുള്ള അറിവുകൾ മാതാപിതാക്കൾക്കും നൽകുന്നു.

  • ചിൽഡ്രൻ ആൻഡ് പൊലീസ്, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ എന്നീ സോഷ്യൽ പൊലീസിങ് സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

Related Questions:

എന്താണ് ഭൂമിക ?

  1. റവന്യു ഭരണത്തിലുള്ള സോഫ്ട്‍വെയർ
  2. നികുതി വേഗത്തിൽ വീണ്ടെടുക്കുന്നതിനുള്ള ഇ -പിന്തുണ സംവിധാനം
  3. പശ്ചിമഘട്ടത്തിൽ സർവേക്ക് GIS പിന്തുണാ സംവിധാനം
  4. മൃഗ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ GIS അടിസ്ഥാനമാക്കിയുള്ള മാപ്പിംഗ്
    പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
    കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?
    ഗുണ്ടാ വിളയാട്ടം തടയുന്നതിന് സംസ്ഥാന പൊലീസ് വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?
    റോഡപകടത്തിൽ പെടുന്നവരെ അടിയന്തിരമായി ഭേദപ്പെട്ട ആശുപത്രികളിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?