App Logo

No.1 PSC Learning App

1M+ Downloads
സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :

Aസൈബർ ടോർട്സ്

Bസൈബർ തീവ്രവാദം

Cക്രാക്കിങ്

Dസൈബർ ബുള്ളിയിങ്

Answer:

B. സൈബർ തീവ്രവാദം

Read Explanation:

  • സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് - സൈബർ തീവ്രവാദം (Cyber terrorism)

 

  • ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts) 

 

  • ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം - ക്രാക്കിങ് (Cracking)

 

  • സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് - സൈബർ ബുള്ളിയിങ് (Cyber Bullying)

Related Questions:

അശ്ലില ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിന് ശിക്ഷ നൽകുന്നത് ഐടി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ്?
സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ‘DoS’ എന്നാൽ
Which of the following is an example of ‘denial of service attack’?

ഹാക്കേഴ്സ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. 
    ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യം നടന്ന വർഷം ?