Challenger App

No.1 PSC Learning App

1M+ Downloads
സോനു ഒരു ഗവേഷകനാണ്. സോനുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?

Aവ്യക്തി പാരസ്പര്യ ബുദ്ധിശക്തി

Bപ്രകൃതിബന്ധിത ബുദ്ധിശക്തി

Cആത്മദർശന ബുദ്ധിശക്തി

Dകായിക/ചാലക ബുദ്ധിശക്തി

Answer:

C. ആത്മദർശന ബുദ്ധിശക്തി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

ആത്മദർശന ബുദ്ധിശക്തി / ആന്തരിക വൈയക്തിക ബുദ്ധി (Intra personal Intelligence)

  • സ്വന്തം ശക്തിദൗർബല്യങ്ങൾ, വൈകാരിക ഭാവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി. 
  • സ്വന്തം കഴിവിനെ പരമാവധിയിലേക്ക് ഉയർത്താനും തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും ഈ ബുദ്ധി സഹായിക്കുന്നു. 
  • സ്വതന്ത്രമായി ചിന്തിക്കാനും തൻറെ നിലപാടുകൾ പ്രകടിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമർശനം നടത്താനും ഇത് സഹായിക്കുന്നു. 
  • ഗവേഷകൻ 
  • സൈദ്ധാന്തികൻ 
  • ദാർശനികൻ

Related Questions:

Which of the following is not the theory of intelligence
ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മാനങ്ങളിലേയും ശേഷികൾ ചേർന്ന് ........... മാനസികശേഷികൾ ഉണ്ടെന്ന് ഗിൽഫോർഡ് വാദിച്ചു.
റാണി എന്ന കുട്ടിയുടെ മാനസിക വയസ്സ് 12 ആണ്. കുട്ടിയുടെ കാലിക വയസ്സ് 10 ആയാൽ ഐക്യൂ (ബുദ്ധിമാപനം) കണക്കാക്കുക ?
ഇന്ത്യയിൽ ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്ന ബുദ്ധിശോധകം ?