Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

Aവാഹന

Bവിദ്യവാഹൻ

Cസുരക്ഷിത

Dസുരക്ഷായാനം

Answer:

B. വിദ്യവാഹൻ

Read Explanation:

വിദ്യവാഹൻ

  • സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷനാണ് വിദ്യവാഹൻ
  • മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം.
  • സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും.
  • അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുള്ള സംവിധാനവും ഉണ്ടാകും.
  • കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്.
  • പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്.

Related Questions:

കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?
വൃക്കരോഗം ഹൃദ്രോഗം ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി ഏത്?
സ്കൂ‌ൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ പദ്ധതി ഏതാണ്?
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?