Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശുപാർശ ---- ആണ് നൽകിയത്.

Aരാമമൂർത്തി കമ്മിറ്റി

Bദേശീയ വനിതാ കമ്മീഷൻ

Cദേശീയ വിദ്യാഭ്യാസ നയം, 1986

Dയശ്പാൽ കമ്മിറ്റി

Answer:

D. യശ്പാൽ കമ്മിറ്റി

Read Explanation:

രാമമൂർത്തി കമ്മിറ്റി:

  • 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി, 1990ൽ രൂപീകരിച്ച സമിതിയാണ് രാമമൂർത്തി അവലോകന സമിതി.
  • 1990-ലെ ഈ സമിതിയുടെ തലവനായിരുന്നു രാമമൂർത്തി.

ദേശീയ വനിതാ കമ്മീഷൻ:

  • സ്ത്രീകളെ ബാധിക്കുന്ന എല്ലാ നയപരമായ കാര്യങ്ങളിലും, ഗവൺമെന്റിനെ ഉപദേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ സ്ഥാപനമാണ്, ദേശീയ വനിതാ കമ്മീഷൻ (NCW).

ദേശീയ വിദ്യാഭ്യാസ നയം (NPE):

  • ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ഒരു നയമാണ് ദേശീയ വിദ്യാഭ്യാസ നയം (NPE).
  • ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഈ നയം ഉൾക്കൊള്ളുന്നു.

യശ് പാൽ കമ്മിറ്റി:

  • 1993ൽ, ജീവിതകാലം മുഴുവൻ സ്വയം പഠിക്കുന്നതിനും, വൈദഗ്ധ്യം രൂപപ്പെടുത്തുന്നതിനുമുള്ള കഴിവ് ഉൾപ്പെടെ, പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം, എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും, ഈ ഉപദേശക സമിതി മുന്നോട്ട് വെയ്ക്കുന്നു.
  • 2009ൽ, ഉന്നത വിദ്യാഭ്യാസത്തിന്റെ നവീകരണവും, പുനരുജ്ജീവനവും സംബന്ധിച്ച്, ഉപദേശം നൽകുന്ന സമിതിയും യാഷ് പാൽ കമ്മിറ്റിയെന്നറിയപ്പെടുന്നു.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയ്ക്ക് നൽകിയ പേര് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത്?
ബ്രിട്ടനിലെ സർവ്വകലാശാലയായ "യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടൺ" ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നത് എവിടെയാണ് ?
2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ നിതി ആയോഗിൻ്റെ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?