App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ യുവജനോത്സവത്തിന്റെ ചുമതല ഹെഡ്മാസ്റ്റർ നിങ്ങളെ എല്പ്പിക്കുന്നു നിങ്ങൾക്ക് വേണ്ടത്ര ആത്മവിശ്വാസമില്ലെന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും ?

Aചുമതല ഏറ്റെടുക്കാൻ നിങ്ങളുടെ സുഹ്യത്തിനെ നിർബന്ധിക്കും

Bനിങ്ങൾക്ക് അസൗകര്യമുണ്ടെന്നും അതുകൊണ്ട് ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്ററോട് ആവശ്യപ്പെടും

Cചുമതല സന്തോഷപൂർവം ഏറ്റെടുക്കുകയും സഹപ്രവർത്തകരുടെ സഹായതോടെ അത് പരമാവധി വിജയിപ്പിക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യും

Dഇതൊന്നുമല്ല

Answer:

C. ചുമതല സന്തോഷപൂർവം ഏറ്റെടുക്കുകയും സഹപ്രവർത്തകരുടെ സഹായതോടെ അത് പരമാവധി വിജയിപ്പിക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യും

Read Explanation:

അധ്യാപകന്റെ ചുമതലകള്‍

  • അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്.
  • വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം.
  • ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം.
  • രക്ഷാകര്‍ത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.
  • അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകന്‍ തന്റെ കീഴില്‍ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു.
  • ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമര്‍പ്പണമനോഭാവം, കര്‍ത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നില സ്വീകരിക്കല്‍ എന്നിവയില്‍ നിപുണനായ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു.
  • നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകന്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.
  • സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങള്‍ തന്റെ കഴിവനുസരിച്ച് സമര്‍പ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം.
  • ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവര്‍ ആക്കുകയുമാണ് ആധുനികഭരണസംവിധാനത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍.
  • ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ധ്യവും ജനലക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകന്‍ മാര്‍ഗനിര്‍ദേശം നല്‍കണം.
  • ജനായത്തസംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധവും അദ്ദേഹത്തിന് ഉണ്ടായിരിക്കണം.
  • ലോകജനതയോടും അവരുടെ സംസ്കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവര്‍ത്തിച്ച് ഏകലോകചിന്താഗതി വളര്‍ത്തിയെടുക്കാനും അധ്യാപകര്‍ സദാസന്നദ്ധരായിരിക്കണം.

Related Questions:

തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.മനോ സാമൂഹ്യ വികസന സിദ്ധാന്തം വികസിപ്പിച്ചെടുത്തു. 2.ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ. 3.ഹർവാർഡ് ,കാലിഫോർണിയയിൽ സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു.
വിദ്യാലയത്തിൽ നിരന്തരമായി മോഷണം നടത്തുന്ന കുട്ടിയെ സ്കൂളിൽ നിന്ന് പുറ ത്താക്കണമെന്ന് പി.ടി.എ. ആലോചിച്ച പ്പോൾ അവന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി ശിക്ഷനൽകാതെ, നീതിയും സമത്വവും പരിഗണിച്ച് തുടർ പഠനത്തിന് അവസരം നൽകി. അധ്യാപകന്റെ ഈ പ്രവൃത്തി കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടവുമായി (moral development) ബന്ധപ്പെട്ടിരിക്കുന്നു ?
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച വർഷം ?
അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :