App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്

Aപൂജക ബഹുവചനം

Bദ്വിവചനം

Cസലിംഗ ബഹുവചനം

Dഅലിംഗ ബഹുവചനം

Answer:

C. സലിംഗ ബഹുവചനം

Read Explanation:

സലിംഗബഹുവചനം

  • ലിംഗത്തോടുകൂടിയ ബഹുവചനം

  • പുരുഷൻ, സ്ത്രീ ഇവയിൽ ഏതിന്റെയെങ്കിലും ഒന്നിൻ്റെ ബഹുത്വത്തെ കാണിക്കാൻ

  • 'മാർ', 'കൾ' എന്നിവ പ്രത്യയങ്ങളാണ്

  • സലിംഗബഹുവചനത്തെ പുല്ലിംഗബഹുവചനം,സ്ത്രീലിംഗബഹുവചനം, നപുംസകലിംഗബഹുവചനം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു

പുല്ലിംഗബഹുവചനം

  • ആശാരി - ആശാരിമാർ

  • സുന്ദരൻ - സുന്ദരന്മാർ

സ്ത്രീലിംഗബഹുവചനം

  • സ്ത്രീലിംഗ ശബ്ദത്തോട് 'ആർ' 'മാർ' 'കൾ' പ്രത്യയം വയ്ക്കുമ്പോൾ കിട്ടുന്ന രൂപം.

  • വനിത - വനിതകൾ

  • സ്നേഹിത - സ്നേഹിതമാർ

നപുംസകലിംഗ ബഹുവചനം

  • നപുംസകലിംഗ ശബ്ദദത്തോട് 'കൾ' എന്ന പ്രത്യയം വയ്ക്കുമ്പോൾ കിട്ടുന്ന രൂപങ്ങൾ.

  • മരം + കൾ = മരങ്ങൾ

  • മല + കൾ = മലകൾ


Related Questions:

മിടുക്കർ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
പൂജക ബഹുവചനത്തിനുദാഹരണം എഴുതുക.
പൂജക ബഹുവചനത്തിനു ഉദാഹരണമല്ലാത്ത പദം താഴെ പറയുന്നവയിൽ ഏതാണ് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?