App Logo

No.1 PSC Learning App

1M+ Downloads
സ്ഥലനാമവുമായി ബന്ധപ്പെട്ട പ്രൊജക്ട് കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത് :

Aചരിത്രം

Bസാമ്പത്തിക ശാസ്ത്രം

Cരാഷ്ട്രതന്ത്ര ശാസ്ത്രം

Dനരവംശ ശാസ്ത്രം

Answer:

A. ചരിത്രം

Read Explanation:

പ്രോജക്ട് രീതി (Project Method)

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി
  • സ്ഥലനാമവുമായി ബന്ധപ്പെട്ട പ്രൊജക്ട് കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത് - ചരിത്രം

പ്രോജക്ട് രീതിയുടെ മികവുകൾ

  • സജീവമായ പഠനപ്രക്രിയയാണ് പ്രോജക്ട് രീതി.
  • പഠിതാക്കളുടെ സമ്പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നു.  
  • സമഗ്ര വ്യക്തിത്വ വികസനം സാധ്യമാകുന്നു.
  • യഥാർത്ഥ ജീവിതപ്രശ്നങ്ങളുമായി ബന്ധമുള്ളതാകയാൽ ഭാവി ജീവിതത്തിൽ ഈ രീതിയിലുള്ള പഠനം സഹായിക്കുന്നു.
  • പഠിതാവ് പൂർണസ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇത് ആത്മവിശ്വാസം വളർത്തുന്നതിനും ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിനും സഹായിക്കും.
  • സഹകരണം, സംഘപ്രവർത്തനം, ത്യാഗം തുടങ്ങിയ സാമൂഹ്യഗുണങ്ങൾ ആർജിക്കുന്നതിന് സഹായിക്കുന്നു.
  • ആന്തരിക പ്രചോദനത്തിലൂടെ പഠനത്തിൽ താൽപര്യമുള്ളവരാകുന്നു.
  • പ്രശ്നപരിഹരണത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം തുടർപഠനത്തെ സ്വാധീനിക്കുന്നു. 

Related Questions:

ഒരു ശോധകത്തിന്റെ സാധുതയാണ് ?
Exploring comes under:
Objectivity is maximum for:

Identify the functions of curriculum

  1. Synthesis of the subjects of study and life
  2. Realization of values educates needs
  3. Harmony between individual and society
  4. Acquisition and strengthening of knowledge
    പ്രോജക്റ്റ് രീതി ഉൽപന്നമായി വരുന്നത് ?