Challenger App

No.1 PSC Learning App

1M+ Downloads

സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉത്തേജകമായി പ്രവർത്തിച്ചത് ജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകമാണ്. ഈ സൂചനയുടെ അടിസ്ഥാനത്തിൽ ഇനി പറയുന്ന പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ കണ്ടെത്തുക :

  1. സ്പെയ്നിലെ ഫാസിസ്റ്റ് ചിന്താധാരയുടെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു ജോസ് കാൽവോ സോട്ടെലോ
  2. 1937 ജൂലൈ 13-ന് ജോസ് കാൽവോ സോട്ടെലോ വധിക്കപ്പെട്ടു
  3. സ്പാനിഷ് റിപ്പബ്ലിക്കൻ പോലീസിലെ അംഗങ്ങളാണ് കൊലപാതകം നടത്തിയത്

    Ai മാത്രം

    Biii മാത്രം

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    C. i, iii എന്നിവ

    Read Explanation:

    ജോസ് കാൽവോ സോട്ടെലോ 

    • ഒരു വലതുപക്ഷ സ്പാനിഷ് രാഷ്ട്രീയക്കാരനും, സ്പാനിഷ് റിപ്പബ്ലിക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രമുഖ നേതാവുമായിരുന്നു.
    • സ്പെയ്നിലെ ഫാസിസ്റ്റ് ചിന്താധാരയുടെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം
    • 1936 ജൂലൈ 13-ന് സ്പാനിഷ് റിപ്പബ്ലിക്കൻ പോലീസിലെ അംഗങ്ങൾ അദ്ദേഹത്തെ വധിച്ചത് സ്പെയിനിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിപ്പിച്ചു.
    • സോട്ടെലോയുടെ കൊലപാതകം സോഷ്യലിസ്റ്റും റിപ്പബ്ലിക്കൻ സേനയിലെ അംഗവുമായ ലെഫ്റ്റനൻ്റ് ജോസ് കാസ്റ്റിലോയെ നേരത്തെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരുന്നു.
    • സോട്ടെലയുടെ കൊലപാതകത്തോടെ സ്പാനിഷ് സമൂഹം കൂടുതൽ ധ്രുവീകരിക്കപ്പെട്ടു 
    • ഇങ്ങനെ ആത്യന്തികമായി സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് സോട്ടെലയുടെ കൊലപാതകം കാരണമായി .

    Related Questions:

    രണ്ടാം ലോക മഹായുദ്ധ കാലത്തിൽ "വിജയത്തിൻ്റെ ആയുധപ്പുര" എന്ന് വിളിക്കപ്പെട്ട രാജ്യം ഏതാണ്?
    അഡോൾഫ് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്ത വർഷം ?
    Which theoretical physicist wrote a letter to President Franklin D. Roosevelt, urging the need for atomic research, which eventually led to the Manhattan Project?

    രണ്ടാം ലോക യുദ്ധത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ,ശരിയായത് ഏതെല്ലാം?

    1. 1945 മെയ് 17 ന്,ഹിറ്റ്ലർ ആത്മഹത്യ ചെയ്തു
    2. ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമ്മൻ സായുധ സേന സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി
    3. ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.
      When did Germany signed a non aggression pact with the Soviet Union?